Pathanamthitta local

കാണാതായ കുട്ടികളെ കണ്ടെത്താന്‍ ഓപറേഷന്‍ വാല്‍സല്യ സഹായകമായി

പത്തനംതിട്ട: തിരുവല്ലയില്‍ നിന്നും ഒക്‌ടോബര്‍ ഏഴിന് കാണാതായ കുട്ടിയെ കണ്ടെത്താന്‍ ‘ഓപറേഷന്‍ വാല്‍സല്യ സഹായകമായി. കാണാതാവുന്ന കുട്ടികളെ കണ്ടെത്താനായി സാമൂഹിക നീതി വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, പോലിസ് എന്നിവയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന തീവ്രയത്‌ന പരിപാടിയാണ് ഓപറേഷന്‍ വാല്‍സല്യ.

ആദ്യഘട്ടം തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ഓട്ടോ ടാക്‌സി സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്നു. ഓപറേഷന്‍ വാല്‍സല്യയുമായി ബന്ധപ്പെട്ട് തിരുവല്ല സെന്‍ട്രല്‍ ജങ്ഷനിലുള്ള ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ബോധവത്ക്കരണം നടത്തിയിരുന്നു. ഒറ്റപ്പെട്ടും സംശയാസ്പദവുമായ സാഹചര്യത്തില്‍ കുട്ടികളെ കണ്ടാല്‍ 1090 (പോലിസ് ഹെല്‍പ്പ്‌ലൈന്‍), 1098 (ചൈല്‍ഡ്‌ലൈന്‍)നമ്പരുകളില്‍ വിളിക്കാം.
Next Story

RELATED STORIES

Share it