കാണാതായ കുട്ടികളെ ഒരാഴ്ചയ്ക്കുള്ളില്‍ തിരികെ എത്തിക്കണം

തിരുവനന്തപുരം: എറണാകുളം ആലുവ ജനസേവ ശിശുഭവനില്‍ നിന്നു കാണാതായ 50 കുട്ടികളെ ഏഴു ദിവസത്തിനകം ഹാജരാക്കിയില്ലെങ്കില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ശിശുക്ഷേമ സമിതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനസേവ ശിശുഭവന്‍ ജനറല്‍ സെക്രട്ടറി ജോസ് മാവേലിക്ക് സമിതി കത്തയച്ചു. കുട്ടികളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് സഹിതമാണ് ഹാജരാക്കേണ്ടതെന്നും കത്തില്‍ പറയുന്നു.
കാണാതായ കുട്ടികളെ ഈ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിനു മുമ്പായി അവരുടെ പഠനത്തെ ബാധിക്കാത്ത വിധം സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കി വേണം എത്തിക്കേണ്ടതെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19നു നടത്തിയ പരിശോധനയില്‍ ജനസേവ ശിശുഭവനില്‍ ജെജെ ആക്ടിനു വിരുദ്ധമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 104 കുട്ടികളെ കെണ്ടത്തിയിരുന്നു. എന്നാല്‍, പിന്നീട് നടന്ന പരിശോധനയില്‍ 50 കുട്ടികളെ കണ്ടെത്താനായില്ല.
Next Story

RELATED STORIES

Share it