കാണാതായ കിള്ളിമംഗലം സ്വദേശിനിയുടെ മൃതദേഹം പീഡിപ്പിക്കപ്പെട്ട നിലയില്‍
BY swapna en12 May 2016 9:56 AM GMT
X
swapna en12 May 2016 9:56 AM GMT
തൃശ്ശൂര്‍: കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ തൃശ്ശൂര്‍ സ്വദേശിനിയുടെ മൃതദേഹം ഉടുപ്പിക്കടുത്ത് പീഡിപ്പിക്കപ്പെട്ട നിലയില്‍. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായ തൃശ്ശൂര്‍ കിള്ളിമംഗലം പാഞ്ഞാള്‍ സ്വദേശിനി അജിതയുടെ മൃതദേഹമാണ് ഇന്ന് ഉടുപ്പിക്കടുത്തുള്ള ട്രെയിന്‍ പാളത്തിന് സമീപം കണ്ടെത്തിയത്. പീഡിപ്പിക്കപ്പെട്ട നിലയിലാണ് മൃതദേഹം. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാല കാണാതായിട്ടുണ്ട്.ഭര്‍ത്താവിനും മകനുമൊപ്പം കേരളത്തിലേക്ക് വരുന്ന യാത്രയിലാണ് കൊലപാതകം നടന്നത്. യുവതി ഏ സി കോച്ചില്‍ ഉറങ്ങികിടക്കുകയായിരുന്നു. പിന്നീടാണ് കാണാതാവുന്നത്. ഷാള്‍ കൊണ്ട് കഴുത്ത്് കെട്ടിമുറിക്കിയാണ് കൊലചെയ്തത്. തിങ്കളാഴ്ച മൂന്നരയോടെയാണ് ഇവരെ കാണാതായത്. മോഷണമാണ് അക്രമികളുടെ ലക്ഷ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT