കാണാതായ ഈജിപ്ഷ്യന്‍ ബാലന്റെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കണ്ടെത്തി
BY midhuna mi.ptk29 Jun 2016 5:47 AM GMT
X
midhuna mi.ptk29 Jun 2016 5:47 AM GMT
മനാമ: ഈജിപ്ത് സ്വദേശിയുടെ കാണാതായ മൂന്നുവയസ്സുകാരനായ മകനെ കാറിന്റെ ഡിക്കിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ് വീടിന് പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരുന്ന ഫെറാസ് മുഹമ്മദ് അഹ്മദിനെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ ഏറെ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ കുട്ടിയുടെ വീടിനടുത്തുള്ള ഒരു ഫാര്‍മസി ജീവനക്കാരന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍വശത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് കാറിന്റെ ഡിക്കി തുറന്നപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കളിക്കുന്നതിനിടെ കുട്ടി കാറിന്റെ ഡിക്കിയില്‍ കയറുകയും തുറക്കാനാകാത്ത വിധം ഉള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നെന്നാണ് കരുതുന്നത്. ബഹ്റൈനില്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അഹ്മദിന്റെ മകനാണ് മരിച്ച ഫെറാസ് മുഹമ്മദ്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT