കാണാതായത് 21 പേരെ; മോര്‍ച്ചറിയിലുള്ളത് 13 മൃതദേഹങ്ങള്‍ മാത്രം

കാണാതായത് 21 പേരെ; മോര്‍ച്ചറിയിലുള്ളത്  13 മൃതദേഹങ്ങള്‍ മാത്രം
X
kollam-8

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് 21ഓളം പേരെ കാണാതായതായി വിവിധ പോലിസ് സ്‌റ്റേഷനുകളി ല്‍ പരാതി ലഭിച്ചു. എന്നാല്‍ 13 മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിയാത്ത നിലയില്‍ വിവിധ ആശുപത്രികളിലുള്ളത്. ഇവയ്ക്ക് പുറമെ ഏതാനും ശരീരഭാഗങ്ങള്‍ പെട്ടിയിലാക്കി കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിട്ടുണ്ട്. സംഭവം നടന്ന പരവൂര്‍ സ്റ്റേഷനില്‍ ഇന്നലെ മാത്രം നാലു പരാതികള്‍ ലഭിച്ചു.
പരവൂരിലും പരിസരത്തുമായി താമസിക്കുന്ന നാലുപേരെ കാണാതായതായാണ് പരാതിയിലുള്ളത്. എന്നാല്‍ ഈ പരാതികളില്‍ പോലിസ് കേസെടുത്തിട്ടില്ല.
പരാതിക്കാരെ ജില്ലാ ആശുപത്രിയിലേക്ക് അയക്കുകയാണ്. ഇവിടെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. ഇതും തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളുടെ ഡിഎ ന്‍എയും പരിശോധിച്ച ശേഷം ആളെ കണ്ടെത്തിയില്ലെങ്കി ല്‍ മാത്രമായിരിക്കും പരാതികളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക.
ചടയമംഗലം കുരിയോട് കുന്നും പുറത്ത് അനില്‍കുമാറി (42)നെ കാണാതായതായി ബന്ധുക്കള്‍ ചടയമംഗലം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരവൂര്‍ കോങ്ങാല്‍ തെക്കേകാളിയഴികത്ത് സഹീറിനെ കാണാതായതായി കാണിച്ച് ഭാര്യ സുമയ്യ പരവൂര്‍ പോലിസിലാണ് പരാതി നല്‍കിയത്.
ചടയമംഗലം പേരേടം പുത്തന്‍വീട്ടില്‍ ബാബുവാണ് കാണാതായ മറ്റൊരാള്‍. പരവൂര്‍ ഒഴുകുപാറ മുതലക്കുളത്ത് അനീഷി(31)നെയും കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്.
അതേസമയം, മൃതദേഹങ്ങ ള്‍ തിരിച്ചറിയുന്നതിനായി ഇന്നലെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രത്യേക ഡിഎന്‍എ കൗണ്ടര്‍ ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചറിയാത്ത 18 മൃതദേഹങ്ങളില്‍ ഇന്നലെ എട്ടെണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള പത്ത് മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെ ന്റര്‍ ഫോര്‍ ബയോടെക്‌നോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it