Flash News

കാഠ്മണ്ഡു കുങ്ഫു വേള്‍ഡ് ഗെയിംസ് : ശിവദാസിന് സ്വര്‍ണം



ആലപ്പുഴ: നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന വേള്‍ഡ് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി മലയാളി. കുങ്ഫുവിലെ ജോമസര്‍ ആര്‍ട്‌സ് പോരാട്ടത്തില്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള ഫൈറ്റര്‍മാരെ നിലംപരിശാക്കി ഓപ്പണ്‍ കാറ്റഗറിയില്‍ വിആര്‍എസ് മാര്‍ഷല്‍ അക്കാദമിയിലെ കെകെ ശിവദാസാണ് സ്വര്‍ണ മെഡല്‍ നേടിയത്.  നിരവധി ദേശീയ സംസ്ഥാന മല്‍രങ്ങളില്‍ വിജയിയായ ശിവദാസ് ആദ്യമായാണ് ലോക വേദിയില്‍ പോരാട്ടത്തിനിറങ്ങിയത്. 14 രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തിലേറെ മല്‍സരാര്‍ഥികളായിരുന്നു വേള്‍ഡ് ഗെയിംസില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. കേരളത്തില്‍ നിന്നും പങ്കെടുത്തവരില്‍ ലോകവേദിയില്‍ മെഡല്‍ നേടാനായത് ശിവദാസിന് മാത്രമാണ്. കാഠ്മണ്ഡുവിലെ നാഷണല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, ടി.ടി ഹാള്‍, ലാന്‍ജോര്‍ എന്നിവിടങ്ങളിലായി മൂന്ന് വേദികളിലാണ് മത്സരങ്ങള്‍ നടന്നത്.  കുങ്ഫുവില്‍ ഫിഫ്ത്ത് ഡാണ്‍ ബ്ലാക്ക്‌ബെല്‍റ്റ്, കരാത്തേയില്‍ ഫിഫ്ത്ത് ഡാണ്‍ ബ്ലാക്ക്‌ബെല്‍റ്റ്, കുബുഡോയില്‍ തേര്‍ഡ് ഡാണ്‍ ബ്ലാക്ക് ബെല്‍റ്റിനും ഉടമയാണ് ശിവദാസ്.
Next Story

RELATED STORIES

Share it