kozhikode local

കാട്ടു പന്നിക്ക് പുറകേ മുള്ളന്‍ പന്നിയും; കര്‍ഷകരുടെ ദുരിതത്തിനറുതിയില്ല

താമരശ്ശേരി: കാട്ടു പന്നികളുടെ കൃഷി നാശത്തിനു പുറമേ മുള്ളന്‍ പന്നികളും കൃഷിയിടത്തിലിറങ്ങുന്നത് കര്‍ഷകര്‍ക്ക് ദുരിതം വിതക്കുന്നു. കട്ടിപ്പാറ പഞ്ചായത്തിലെ പയോണ, അമ്പായത്തോട്, കന്നൂട്ടിപ്പാറ, പുല്ലാഞ്ഞിമേട് എന്നിവിടങ്ങളിലാണ് മുള്ളന്‍ പന്നികളും കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നത്.
ചെറുകൃഷികളായ കാച്ചില്‍, ചേമ്പ്, കപ്പ, ചേന എന്നിവയാണ് ഇവ കാര്യമായി കുത്തി നശിപ്പിക്കുന്നത്. കാട്ടുപന്നികളെ പടക്കം പൊട്ടിച്ചും ചെണ്ടകൊട്ടിയും കര്‍ഷകര്‍ ഓടിക്കുമ്പോള്‍ ഇവ ഇത്തരം ഭയപ്പെടുത്തലുകളെ ഗൗനി—ക്കാറില്ലെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.കശുമാവിന്റെ പൂക്കളടക്കം ഇവ പ്രത്യേക രീതിയില്‍ നശിപ്പിക്കുന്നു.
താമരശ്ശേരി മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ കൃഷികളാണ് കഴിഞ്ഞ ദിവസം മുള്ളന്‍ പന്നിക്കൂട്ടമിറങ്ങി വ്യാപകമായി നശിപ്പിച്ചത്. തൊട്ടടുത്ത പറമ്പിലും കൃഷി നശിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പലരും കൃഷി ഉപേക്ഷിച്ച് മറ്റു തൊഴിലിലേക്ക് തിരിയുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ഉപജീവനമാര്‍ഗമായ കൃഷി വ്യാപകമായി വന്യ ജീവികള്‍ നശിപ്പിക്കുന്നത് വനംവകുപ്പധികൃതരുടെ ശ്രദ്ദയില്‍ പെടുത്തിയിട്ടും ഫലം ഉണ്ടാവാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
Next Story

RELATED STORIES

Share it