Flash News

കാട്ടുപന്നിയെ സംരക്ഷിത വന്യജീവി പട്ടികയില്‍നിന്നും ഒഴിവാക്കാന്‍ ശുപാര്‍ശചെയ്യും: മന്ത്രി

കാട്ടുപന്നിയെ സംരക്ഷിത വന്യജീവി പട്ടികയില്‍നിന്നും ഒഴിവാക്കാന്‍ ശുപാര്‍ശചെയ്യും: മന്ത്രി
X


തിരുവനന്തപുരം: രാത്രിയില്‍ കാട്ടില്‍ നിന്നിറങ്ങി വന്‍തോതില്‍ കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നിയെ, വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള സംരക്ഷിത വന്യജീവി പട്ടികയില്‍ നിന്നൊഴിവാക്കാന്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കുന്നത് പരിഗണിക്കുന്നതായി മന്ത്രി കെ രാജു നിയമസഭയില്‍ പറഞ്ഞു. ബീഹാറിലും ഉത്തരാഖണ്ഡിലും ഒരുവര്‍ഷക്കാലം നേരത്തേ ഇത്തരം പ്രഖ്യാപനം നടത്തിയിട്ടുണ്ട്. അങ്ങനെയായാല്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ കര്‍ഷകര്‍ക്ക് വേട്ടയാടാം. 24 മണിക്കൂറിനകം ജീവനോടെയോ അല്ലാതെയോ കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. ഭക്ഷണത്തിന് ഉപയോഗിക്കാന്‍ പാടില്ല. കാട്ടുപന്നിയെ വെടിവച്ചു കൊല്ലാമെന്ന ഉത്തരവ് ഇപ്പോള്‍ നിലവിലില്ല, അതിനാല്‍ അങ്ങനെ ചെയ്താല്‍ ശിക്ഷാര്‍ഹമാണ്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് 75,000രൂപ ചികില്‍സാ സഹായം നല്‍കുമെന്നും ജോര്‍ജ്ജ് എം തോമസ്, അടൂര്‍ പ്രകാശ് എന്നിവരുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
Next Story

RELATED STORIES

Share it