കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിനു പരിക്ക്
BY fousiya sidheek4 Jun 2017 6:49 AM GMT
fousiya sidheek4 Jun 2017 6:49 AM GMT
ചാലക്കുടി: വീട്ടുമുറ്റത്ത് മുളക് പറിച്ച് നില്‍ക്കുകയായിരുന്ന ആളെ കാട്ടുപന്നി ആക്രമിച്ചു. വെറ്റിലപ്പാറ ചിക്ലായി പണിക്കശേരി വീട്ടില്‍ മോഹനന്(45)നാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഇയാളെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് മുളക് പറിക്കുകയായിരുന്ന മോഹനനെ കാട്ടുപന്നി ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് കൈപത്തിയിലും കാല്‍വിരലിലും കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ മോഹനനെ ബി ഡി ദേവസ്സി എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു, വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT