കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്
BY Sumeera SMR4 April 2016 4:49 AM GMT
Sumeera SMR4 April 2016 4:49 AM GMT
കാട്ടാക്കട: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കാപ്പുകാട് തടത്തരികത്തു വീട്ടില്‍ മീരാസാഹിബി(65 )നാണ് പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ ചിലന്തികുഴിക്ക് സമീപമാണ് സംഭവം.
ചന്തയില്‍നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴാണ് പന്നിയുടെ ആക്രമണം. അതിവേഗത്തില്‍ പാഞ്ഞടുത്ത കാട്ടുപന്നിയെ തുരത്തുന്നതിനിടെ മീരാസാഹിബിന്റെ വലതുകൈയില്‍ കടിക്കുകയായിരുന്നു. കൈവിരലുകള്‍ വേര്‍പ്പെട്ട അവസ്ഥയിലായി. തുടര്‍ന്ന് ആര്യനാട് ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
വേനല്‍ കടുത്തതോടെ വന്യമൃഗങ്ങള്‍ വ്യാപകമായി നാട്ടിലേക്കിറങ്ങുകയാണ്. ജനങ്ങളെ ആക്രമിക്കുന്നതിനു പുറമെ വന്‍തോതില്‍ കൃഷി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കരനകംചിറ, കാപ്പുകാട് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ ഭീതിയിലാണ്.
പലയിടത്തും ഇതിനോടകം പന്നിയുടെ ആക്രമണം നടന്നിട്ടുണ്ട്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT