kannur local

കാട്ടുപന്നിയുടെ അവശിഷ്ടം പുഴയില്‍ തള്ളി; പ്രദേശം ദുര്‍ഗന്ധപൂരിതം

ഇരിട്ടി: പന്നിയുടെ പകുതിമാംസം എടുത്ത ശേഷം ശേഷിക്കുന്ന അവശിഷ്ടം കാപ്പുംകടവ് പുഴയില്‍ തള്ളി. ഇതോടെ പ്രദേശം ദുര്‍ഗന്ധ പൂരിതമായി. വേനല്‍ കനത്തതോടെ പ്രദേശത്തെ ആളുകള്‍ അലക്കാനും കുളിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്നത് കാപ്പും കടവ്, ആറളം പുഴയെയാണ്. കാപ്പും കടവില്‍ നിന്നും ഒഴുകി എത്തുന്ന മാലിന്യങ്ങളും മറ്റും വന്ന് ചേരുന്നത് ആറളം പുഴയിലേക്കാണ്.
ഈ മേഖലയില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും ആരെങ്കിലും കൊന്നതിന് ശേഷം ബാക്കി അവശിഷ്ടങ്ങള്‍ പുഴയില്‍ തള്ളിയതാവാനാണ് സാധ്യതയെന്നും നാട്ടുകാര്‍ പറയുന്നു. ദുര്‍ഗന്ധം രൂക്ഷമാവുകയും വെള്ളം മലീമസമാവുകയും ചെയ്തതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. വെള്ളം മലിനമാക്കിയവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it