World

കാട്ടുതീ പടരുന്നു; സാന്‍ ഡീഗോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാലഫോര്‍ണിയ: കാലഫോര്‍ണിയയില്‍ കാട്ടുതീ അതിവേഗം പടര്‍ന്നുപിടിക്കുന്നതായി റിപോര്‍ട്ട്. കാട്ടുതീ നിയന്ത്രണാധീതമായതിനെ തുടര്‍ന്ന് സാന്‍ ഡീഗോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് ജനവാസ കേന്ദ്രത്തിലേക്ക് കാട്ടുതീ പടര്‍ന്നത്. ഏകദേശം 500ല്‍ അധികം കെട്ടിടങ്ങള്‍ തീ വിഴുങ്ങി. 45,500 ഏക്കര്‍ വനം തീ വിഴുങ്ങിയെന്നാണ് റിപോര്‍ട്ട്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മൂന്ന് അഗ്നിശമന സേനാംഗങ്ങള്‍ക്കു പരിക്കേറ്റു. തീ അണയ്ക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി 5,700 അഗ്നിശമന സേനാംഗങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഒജായ് നഗരത്തില്‍ ഒരു മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടുലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. തിങ്കളാഴ്ചയാണ് കാലഫോര്‍ണിയയില്‍ കാടിന് തീപ്പിടിച്ചത്. സാന്റാ ബാര്‍ബര തുടങ്ങിയ നഗരങ്ങളിലേക്കും തീ പടരുന്നതായി റിപോര്‍ട്ടുണ്ട്. കൂടാതെ, ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഉപയോഗിച്ചു തീയണയ്ക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. കാറ്റ് ശക്തമായി തുടരുന്നതിനാല്‍ തീ നിയന്ത്രിക്കുന്നത് ശ്രമകരമാണെന്ന് അഗ്നിശമന സേന പറയുന്നു.
Next Story

RELATED STORIES

Share it