കാട്ടുതീ: തൊഴിലാളി ക്യാംപുകള്‍ ഒഴിപ്പിച്ചു

ഒട്ടാവ: കാട്ടുതീ വ്യാപിച്ചതിനെത്തുടര്‍ന്ന് കാനഡയിലെ ഫോര്‍ട്ട് മക്മുറെയ്ക്കു സമീപമുള്ള എണ്ണപ്പാടങ്ങളിലെ തൊഴിലാളി ക്യാംപുകള്‍ ഒഴിപ്പിച്ചു. കാട്ടുതീയെത്തുടര്‍ന്ന് ഫോര്‍ട്ട് മക്മുറെയ്ക്കു വടക്കുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ഏഴു ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയാണ് കാട്ടുതീയില്‍ ഇതുവരെ കത്തി നശിച്ചത്. മിനിറ്റില്‍ 40 മീറ്റര്‍ വേഗത്തില്‍ വടക്കുദിശയിലേക്ക് കാട്ടു തീ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് കനേഡിയന്‍ അധികൃതര്‍ അറിയിച്ചു.
12 എണ്ണപ്പാടങ്ങളാണ് മേഖലയിലുള്ളത്. ഇവിടങ്ങളിലെ ആയിരക്കണക്കിനു തൊഴിലാളികൡ ഒരു വിഭാഗത്തെ മാത്രമാണ് ഇപ്പോള്‍ മാറ്റിപ്പാര്‍പ്പിച്ചത്. മറ്റുള്ളവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കാനഡയിലെ ആല്‍ബെര്‍ട്ട സംസ്ഥാന അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it