wayanad local

കാട്ടിക്കുളം-പനവല്ലി-സര്‍വാണി റോഡ് ഹൈടെക്കാവും

മാനന്തവാടി: കാട്ടിക്കുളം-പനവല്ലി-സര്‍വാണി-തിരുനെല്ലി ക്ഷേത്രം റോഡ് ഹൈടെക്കാവും. റോഡ് നവീകരണത്തിനായി 1.5 കോടി സര്‍ക്കാര്‍ അനുവദിച്ചു. കാട്ടിക്കുളം മുതല്‍ 2.5 കിലോമീറ്റര്‍ ദൂരമാണ് ഈ തുക കൊണ്ട് റോഡ് നവീകരണം നടത്തുക. സംസ്ഥാന സര്‍ക്കാര്‍ 14 മേജര്‍ റോഡ് നവീകരണത്തിനും മൂന്നു കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും 160 കോടി രൂപ അനുവദിച്ചിരുന്നു. ജില്ലയില്‍ ഈ റോഡിന് മാത്രമാണ് ഫണ്ട് അനുവദിച്ചത്. കാട്ടിക്കുളം-പനവല്ലി-സര്‍വാണി-തിരുനെല്ലി റോഡില്‍ കഴിഞ്ഞ മാസം കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചിരുന്നു. ഈ റോഡിന്റെ നവീകരണം കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ക്ക് ഗുണകരമാവും. തെക്കന്‍കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകര്‍ക്കെത്താനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണിത്. തിരുനെല്ലി ക്ഷേത്രത്തില്‍ നടക്കാറുള്ള വാവുബലിക്ക് സാധാരണ ഗതിയില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനിഭവപ്പെടാറുള്ളത്. എന്നാല്‍, റോഡ് നവീകരണം പൂര്‍ത്തിയാവുന്നതോടെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാവും.
Next Story

RELATED STORIES

Share it