kannur local

കാട്ടാമ്പള്ളിയില്‍ അങ്കണവാടി വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

കാട്ടാമ്പള്ളി: കാട്ടാമ്പള്ളിയില്‍ അങ്കണവാടി വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 15ഓളം പേര്‍ ചികില്‍സ തേടി. ചിറക്കല്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കാട്ടാ മ്പള്ളി പാലത്തിനു സമീപത്തെ അങ്കണവാടി വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂന്നു കുട്ടികളെ താണ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മറ്റു കുട്ടികളും പ്രാഥമിക ചികില്‍സയ്ക്കു ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. കുടിവെള്ളത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതര സം സ്ഥാന തൊഴിലാളികളടക്കം ഉപയോഗിക്കുന്ന കിണറിലെ വെള്ളമാണ് അങ്കണവാടി വിദ്യാര്‍ഥികള്‍ക്കായി ഉപയോഗിക്കുന്നത്. കിണര്‍ വെള്ളം വറ്റിയതിനാല്‍ മലിനജലം കലര്‍ന്ന വെള്ളമാണു കഴിഞ്ഞ ദിവസം നല്‍കയതെന്നാണു രക്ഷിതാക്കളുടെ ആരോപണം. വെള്ളിയാഴ്ച വൈകീട്ട് വീട്ടിലെത്തിയ ശേഷം വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്ക വും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് മറ്റു വിദ്യാര്‍ഥികള്‍ ക്കും അസ്വസ്ഥത അനുഭവപ്പെട്ടതായി വിവരം ലഭിച്ചത്. വാടക ക്വാര്‍ട്ടേഴ്‌സിന്റെ സമീപത്തെ പഴയ കെട്ടിടത്തിലാണ് അങ്കണവാടി സ്ഥിതി ചെയ്യുന്നത്. ആറോളം ക്വാര്‍ട്ടേഴ്‌സുള്ള സ്ഥലത്ത് മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടിക്കിടക്കു ന്നതു പതിവാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് പരിസരവാസികള്‍ പരാതിപ്പെട്ടപ്പോ ള്‍ പിഡബ്ല്യൂഡി വക സ്ഥലത്ത് കെട്ടിടം നിര്‍മിച്ചു നല്‍കുമെന്ന് വാര്‍ഡ് മെംബര്‍ ഉറപ്പുനല്‍കിയിരുന്നെങ്കി ലും പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it