ernakulam local

കാട്ടാന ശല്യം തടയാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം

പെരുമ്പാവൂര്‍: വനാതിര്‍ത്ഥി പ്രദേശങ്ങളിലെ കാട്ടാന ശല്യം തടയാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. മേയ്ക്കലപാല, പാണിയേലി എന്നീ പ്രദേശങ്ങളിലും വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന മറ്റ് പ്രദേശങ്ങളിലും കാട്ടാനയുടെ ആക്രമണം രൂക്ഷ—മാണ്. സാജു പോള്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും യോഗത്തിലാണ് തീരുമാനം. വനഭൂമിയുടെ സമീപത്തെ സ്വകാര്യ സ്ഥലങ്ങള്‍ക്ക് ചുറ്റും സോളാര്‍ കമ്പിവേലി സ്ഥാപിക്കും. 10 കിലോ മീറ്ററില്‍ വേലി നിര്‍മിക്കാന്‍ 15 ലക്ഷം അനുവദിക്കും. കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. മേയ്ക്കലപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് ജീപ്പ് ലഭ്യമാക്കും. ജനവാസ പ്രദേശങ്ങളില്‍ നിന്നും കാട്ടാനകളെ തുരത്താന്‍ വനം- പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാട്ടുകാരുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. പുറത്തുനിന്നും കാട്ടാനകളെ കാണാന്‍ എത്തുന്നവരെ കര്‍ശനമായി നിയന്ത്രിക്കും. നിയമവിരുദ്ധമായി വന മേഖലകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. കൂടാതെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്യും.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ബേസില്‍ പോള്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം എ ഷാജി, വൈസ് പ്രസിഡന്റ് പ്രീത ബിജു, രാഷ്ട്രീയ നേതാക്കളായ ഒ ദേവസി, പി എസ് സുബ്രഹ്മണ്യന്‍, പി കെ ചന്ദ്രന്‍, ഡിഎഫ്ഒ പി വിജയാനന്ദ്, കുറുപ്പംപടി സിഐ ജെ കുര്യാക്കോസ്, കെഎസ്ഇബി എഇഇ ബിജിമോന്‍, എ ഇ സുരേഷ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it