palakkad local

കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു ; പ്രദേശവാസികള്‍ ഭീതിയില്‍



അലനല്ലൂര്‍: ഒന്നര മാസത്തെ ഇടവേളക്ക് ശേഷം എടത്തനാട്ടുകര മുണ്ടക്കുന്ന് ചൂരിയോട് ഭാഗങ്ങളില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു.  കഴിഞ്ഞ തവണ കാടിറങ്ങിയ ആനകളെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് കാട്ടിലേക്ക് തുരത്തിയിരുന്നു. സംഭവത്തില്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. ബുധനാഴ്ച രാത്രി പതിനൊന്നരക്കാണ് ചൂരിയോട് പ്രദേശത്തെ കൃഷിയിടങ്ങളില്‍ ആനകള്‍ എത്തിയത്. കുലച്ചതും കുലക്കാത്തതുമായ അഞ്ഞൂറിലധികം വാഴകളും തെങ്ങും കമുകും നശിപ്പിച്ചിട്ടുണ്ട്. പടിഞ്ഞാറപ്പള്ള അലി, മുണ്ടക്കുന്നിലെ പി ഉമ്മര്‍, വിപി ആയിഷ, പിപി സുഹറ, പിപി ജമീല, ചുങ്കന്‍ അബ്ദുള്‍സലാം, ചുങ്കന്‍ അലവി, ചേരിയാടന്‍ അബ്ദുര്‍ റഹിമാന്‍, കുരിക്കള്‍ മഹറൂഫ് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. ആനകളെ കാട് കയറ്റണമെന്നും കര്‍ഷകര്‍ക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്‍കണമെന്നും വാര്‍ഡംഗം സി മുഹമ്മദാലി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it