kozhikode local

കാട്ടാനശല്യം രൂക്ഷം; വ്യാപക കൃഷിനാശം

താമരശ്ശേരി: പുതുപ്പാടി വില്ലേജ് പരിധിയില്‍പെട്ട കണ്ണപ്പന്‍ കുണ്ട്,എടുത്തവെച്ച കല്ല് പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്നതും ആള്‍ താമസമുള്ളതുമായ പ്രദേശങ്ങളിലാണ് കാട്ടാനകള്‍ ഇറങ്ങി കപ്പ, വാഴ, കവുങ്ങ് തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്.
വടക്കയില്‍ ഭാസ്‌കരന്‍, തെറ്റുമ്മല്‍ ഇഖ്ബാല്‍, മജീദ്, മതനാടിയില്‍ ബിജു, മേരിക്കൊട്ടുപുറായില്‍ സുരേഷ്, പുഷ്—പ, കൊരങ്ങാട് മുഹമ്മദ് തുടങ്ങിയവരുടെ കാര്‍ഷിക വിളകളാണ് കൂടുതലും നശിപ്പിക്കപ്പെട്ടത്. വന്യജീവി ശല്യം രൂക്ഷമായതിനാല്‍ പ്രദേശവാസികള്‍ രാത്രികാലങ്ങളില്‍ മാറി താമസിക്കേണ്ട സ്ഥിതിയാണ്.
സോളാര്‍ ലൈനുകള്‍ സ്ഥാപിക്കാത്തതിനാലാണ് വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്. മൈലള്ളാന്‍ പാറ,മട്ടിക്കുന്ന് എന്നീ പ്രദേശങ്ങളില്‍ സോളാര്‍ ലൈന്‍ സ്ഥാപിച്ചതിനാല്‍ വന്യജീവികള്‍ കൃഷിയിടത്തിലേക്ക് എത്തുന്നില്ല. കണ്ണപ്പന്‍ കുണ്ട്, എട്ടതകല്ല് പ്രദേശങ്ങളില്‍ പ്രദേശങ്ങളില്‍ സോളാര്‍ ലൈന്‍ സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ടവരോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
കടം വാങ്ങിയും ബാങ്ക് ലോണ്‍ എടുത്തും ഇറക്കിയ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. കൃഷി നശിപ്പിക്കപ്പെട്ടവര്‍ക്ക് നഷ്—ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

താമരശ്ശേരി ഡെപ്യൂട്ടി റൈഞ്ച് ഓഫീസര്‍ പി എന്‍ രാഘേഷ്,ബീറ്റ് ഓഫീസര്‍മാരായ ദീപിക, ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ഉഷ കൃഷിയിടം സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it