wayanad local

കാട്ടാനയെ വെടിവച്ചു കൊന്ന സംഭവം: സംയുക്ത അന്വേഷണ സംഘത്തെ നിയോഗിച്ചു

കല്‍പ്പറ്റ: കാട്ടാനയെ വെടിവച്ചു കൊന്നവരെ പിടികൂടാന്‍ വനംവകുപ്പിലെയും പോലിസിലെയും സേനാവിഭാഗങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ വിഭാഗത്തെ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ നിയമിച്ചു.
പോലിസ്, വനംവകുപ്പ് അധികൃതര്‍ സംയുക്തമായാണ് കേസന്വേഷിക്കുക. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കുഞ്ഞന്‍ എന്നിവര്‍ക്കാണ് കേസിന്റെ അന്വേഷണച്ചുമതല. സംയുക്ത അന്വേഷണ വിഭാഗം ശേഖരിക്കുന്ന തെളിവുകള്‍ പരസ്പരം കൈമാറും. ഏഴു ദിവസത്തിനകം സംഭവം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറണം. കുറിച്യാട് റേഞ്ചില്‍ 15 വയസ്സോളം പ്രായമുള്ള പിടിയാനയെ വെടിയേറ്റ കൊല്ലപ്പെട്ട നിലയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. കൃഷിയിടത്തിലിറങ്ങുകയോ ആള്‍നാശമുണ്ടാക്കുകയോ ചെയ്യാത്ത പിടിയാനയെ വെടിവച്ചു കൊന്ന സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം, ആയുധനിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയനുസരിച്ച് പ്രതികള്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കും. വന്യജീവികളെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാലും നടപടികളുണ്ടാവും.
Next Story

RELATED STORIES

Share it