കാട്ടാനയുടെ ആക്രമണം; അടിയന്തര സഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാട്ടാനയുടെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ കുറുവ സ്വദേശിക്ക് വനംമന്ത്രി അടിയന്തര ചികില്‍സാ സഹായം പ്രഖ്യാപിച്ചു. കുറുവ ജങ്ഷന് സമീപമുള്ള ചെറിയമല കാട്ടുമൈക കോളനിയില്‍ രാജുവിനാണ് 75,000 രൂപയുടെ അടിയന്തര ചികില്‍സാ സഹായം നല്‍കാന്‍ മന്ത്രി കെ രാജു ഉത്തരവിട്ടത്. പരിക്കേറ്റയാള്‍ ഇപ്പോള്‍ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനു വയനാട് ഡിഎഫ്ഒക്ക് മന്ത്രി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it