wayanad local

കാട്ടാനഭീതിയില്‍ ജീവനക്കാരും

സുല്‍ത്താന്‍ ബത്തേരി: കാട്ടാനഭീതിയില്‍ കാരാപ്പുഴ ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജീവനക്കാര്‍. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമുള്ള കാരാപ്പുഴ ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സിലെ ജീവനക്കാരാണ് സന്ധ്യമയങ്ങിയാല്‍ കാട്ടാനശല്യത്താല്‍ ഭയപ്പാടില്‍ കഴിയുന്നത്. വനത്തോട് ചേര്‍ന്നു സ്ഥിതിചെയ്യുന്ന ക്വാര്‍ട്ടേഴ്‌സില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് കാട്ടാനശല്യം.
കഴിഞ്ഞ പത്ത് ദിവസമായി തുടര്‍ച്ചയായി ഇറങ്ങുന്ന കാട്ടുകൊമ്പന്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവരില്‍ ഭീതി പരത്തുകയാണ്.
കോംപൗണ്ടിലെത്തുന്ന കാട്ടാന മുറ്റത്തെ പ്ലാവില്‍ നിന്നുള്ള ചക്കപറിച്ചു തിന്നും ശിഖരങ്ങള്‍ ഓടിച്ചു പുലരുവോളം ഇവിടെ തന്നെ നിലയുറപ്പിക്കും. നേരം വെളുത്താലാണ് കാട്ടിലേക്ക് മടങ്ങാറ്.
ഇതുകാരണം അത്യാവശ്യ കാര്യത്തിന് പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണന്നാണ് ഇവിടെയള്ളവര്‍ പറയുന്നത്. വനത്തോട് ചേര്‍ന്നു കെട്ടിയിരിക്കുന്ന മതില്‍ തകര്‍ന്ന ഭാഗത്തു കൂടെയാണ് കൊമ്പന്‍ അകത്തുപ്രവേശിക്കുന്നത്. ഈ ഭാഗം കെട്ടിയടച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാവും.
അതിന് ബന്ധപ്പെട്ടവര്‍ തയ്യാറവണമെന്നു കാണിച്ച് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ജീവനക്കാര്‍. കൊച്ചുകുട്ടികളടക്കം കളിക്കുന്ന മുറ്റത്താണ് പതിവായി കാട്ടാനയെത്തുന്നത്.
Next Story

RELATED STORIES

Share it