kasaragod local

കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു

മുള്ളേരിയ: കാറഡുക്ക കൊട്ടംകുഴി പ്രദേശത്തിലെ രണ്ട് ഏക്കറിലധികം കൃഷിയിടത്തിലെ 400 ലധികം വാഴകള്‍ 36 കവുങ്ങുകള്‍, തെങ്ങുകള്‍ തുടങ്ങിയവ കാട്ടാനക്കൂട്ടം നശിപ്പിച്ചു. കൃഷിനാശം കണ്ട കര്‍ഷകന്‍ കുഴഞ്ഞു വീണു. കൊട്ടംകുഴി ഒയക്കോല്‍ ചന്തുകുട്ടി മണിയാണിയാണ് ഹൃദയാഘാതം നിമിത്തം മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറഗ മണിയാണി, കേളുമണി തുടങ്ങിയ കര്‍ഷകരുടെ കൃഷിയും വ്യാപകമായി നശിപ്പിച്ചത്.
ചെറിയ ഒയക്കോള്‍ കെ ചന്തുകുട്ടിയുടെ കൃഷിയാണ് വ്യാപകമായി ആനകൂട്ടം നശിപ്പിച്ചത്. തടയണ, കയ്യാല, വേലി എന്നിവയും രണ്ട് കുളങ്ങള്‍, ജലസേചന സംവിധാനങ്ങള്‍ എന്നിവയും തകര്‍ത്തു. ഒരു കുട്ടിയാന അടക്കം നാല് ആനകളാണ് കൃഷി നശിപ്പിച്ചത്. തോട്ടത്തിന് സമീപത്ത് തന്നെ ആനകൂട്ടം തമ്പടിച്ചിട്ടുണ്ട്. അമ്പട്ടക്കയ വഴി പയസ്വിനി പുഴ കടന്നാണ് ആനക്കൂട്ടം എത്തിയത്. നാട്ടുകാര്‍ എത്ര ശ്രമിച്ചിട്ടും ആനയെ തുരത്താന്‍ സാധിക്കുന്നില്ല.
മുമ്പ് പടക്കം പൊട്ടിച്ചാല്‍ പിന്‍മാറുമായിരുന്നു. ആനകൂട്ടം പരിസരപ്രദേശങ്ങളില്‍ തന്നെ തമ്പടിച്ചിരിക്കുന്നതിനാല്‍ കര്‍ഷകരും പരിസരവാസികളും ഭീതിയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ ഭാഗത്ത് കാട്ടാനകൂട്ടം ഇറങ്ങാറുണ്ടെങ്കിലും ഇത്ര വ്യാപകമായി കൃഷിനശിപ്പിക്കുന്നത് ഇതാധ്യമാണ്. പാണ്ടി, കാനത്തൂര്‍ ഭാഗങ്ങളില്‍ സോളാര്‍ വേലി നിര്‍മിച്ചെങ്കിലും വ്യാപക കൃഷി നാശം വരുത്തുന്ന കൊട്ടംകുഴിയില്‍ ഇതുവരെ വേലി അനുവദിച്ചിട്ടില്ല. ഇച്ചിലങ്കോട് ഉറൂസിന് ഭക്തി നിര്‍ഭരമായ തുടക്കം
ബന്തിയോട്: ഇച്ചിലങ്കോട് ഹബീബ് ഇബ്‌നു മാലിക് ദിനാര്‍ മഖാം ഉറൂസിന് ഭക്തിനിര്‍ഭരമായ തുടക്കും. പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത ഖാസി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.
മാലിക് ദീനാര്‍ അനാഥ അഗതി മന്ദിരം ഹാഷിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ എസ് ആറ്റക്കോയതങ്ങള്‍ കുമ്പോല്‍, കെ എസ് അലി തങ്ങള്‍കുമ്പോല്‍, ജമാഅത്ത് പ്രസിഡന്റ് അന്‍സാര്‍ ശെറൂല്‍ സംബന്ധിച്ചു. മഖാം സിയാറത്തിന് കെ എസ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വംനല്‍കി. പുതുക്കിപ്പണിത പള്ളി കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
ഖത്തീബ് മുഹമ്മദ് ശരീഫ് അഷറഫി,ഹാരിസ് ഹിമമി സഖാഫി സംബന്ധിച്ചു. അബ്ദുല്‍മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തി. മെയ് ഒന്നിന് ഉദയാസ്തമന ഉറൂസോടെ പരിപാടി സമാപിക്കും.
Next Story

RELATED STORIES

Share it