Idukki local

കാട്ടാനകളെക്കൊണ്ടു പൊറുതിമുട്ടി ആദിവാസികള്‍



അടിമാലി: കാട്ടാന ആക്രമണങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാത്ത വനംവകുപ്പ് നടപടികളില്‍ പ്രതിഷേധിച്ച് ആദിവാസി ക്ഷേമസമിതി നേതൃത്വത്തില്‍ ഇന്ന് മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 10ന് സിപിഎം ഏരിയാ സെക്രട്ടറി ടികെ ഷാജി ഉദ്ഘാടനം ചെയ്യും. എകെഎസ് ജില്ലാ സെക്രട്ടറി എകെ ബാബു പങ്കെ ടുക്കും. അടിമാലി പഞ്ചായത്തിലെ വിവിധ ആദിവാസി കുടികളില്‍ കാട്ടാനകളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടും സത്വര നടപടികള്‍ സ്വീകരിക്കാ ന്‍ വനംവകുപ്പ് ഇതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മൂന്ന് വര്‍ഷത്തിനിടെ ഒരാള്‍ കൊല്ല പ്പെടുകയും നിരവധി വീടുകള്‍ നശിപ്പി ക്കുകയും ചെയ്തു. നൂറ് കണക്കിന് ഏക്കര്‍ സ്ഥലത്തെ കൃഷികള്‍ നശിപ്പി ച്ചു. മൂന്ന് മാസം മുമ്പാണ് കോണ്‍ക്രീ റ്റ് കെട്ടിടത്തിലേക്ക്  ഇടിച്ചുകയറിയ ആന ചരിഞ്ഞത്. നെല്ലിപ്പാറ, കെരങ്ങാ ട്ടി, ചാറ്റുപാറകുടി, കട്ടമുടി, മച്ചിപ്ലാവ്കു ടി, പടിക്കപ്പ്കുടി, തട്ടേക്കണ്ണന്‍ തുട ങ്ങിയ മേഖലകളില്‍ ആക്രമണം രൂക്ഷമാണ്. നെല്ലിപ്പാറ കെരങ്ങാട്ടിയു ള്‍പ്പടെ ജനവാസ മേഖലകളില്‍ ഭീതി യോടെയാണ് ജനം കഴിഞ്ഞ് കൂടുന്നത്. ഇവിടങ്ങളില്‍ വീട് ഉപേക്ഷി ച്ച് മറ്റ് സ്ഥലങ്ങളിലേക്ക് ജനം പോകേ ണ്ട അവസ്ഥയിലാണ്. അടിയന്തിരമായി സോളാര്‍ വേലികളോ കിടങ്ങുകളോ തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥിതി രൂക്ഷമാകൂം.
Next Story

RELATED STORIES

Share it