wayanad local

കാട്ടാനകളുടെ കണക്കെടുപ്പ് ജില്ലയിലും ആരംഭിച്ചു



മാനന്തവാടി: തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ക്കൊപ്പം  ജില്ലയിലെയും കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു.  സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടത്തുന്നത്. മുന്ന് വനം ഡിവിഷനുകളെ 63 ബ്‌ളോക്കുകളായി തിരിച്ചാണ് കണക്കെട്ടുപ്പ് നടക്കുന്നത്. നോര്‍ത്ത് വയനാട് ഡിവിഷനില്‍ ബേഗുര്‍ റെയ്ഞ്ചില്‍ 13ഉം, പേര്യ റെയ്ഞ്ചില്‍ 9 ഉം മാനന്തവാടി റെയ്ഞ്ചില്‍ 4 ഉം ബ്‌ളോക്കുകളും ഉള്‍പ്പെടെ 26 ബ്‌ളോക്കുകളും, വയനാട് വന്യജീവി സങ്കേതത്തില്‍ തോല്‍പ്പെട്ടി, മുത്തങ്ങ, കുറിച്ച്യാട്, എന്നിവിടങ്ങളില്‍ 5 വിതവും സുല്‍ത്താന്‍ ബത്തേരിയില്‍ 6 ബ്‌ളോക്ക് ഉള്‍പ്പെടെ 21 എണ്ണത്തിലും, സൗത്ത് വയനാട് ഡിവിഷനില്‍ കല്‍പ്പറ്റ റെയ്ഞ്ചില്‍ 7 മേപ്പാടി 3 ഉം ചെതലയത്ത് 6 ഉം ഉള്‍പ്പെടെ 16ബ്‌ളോക്കുകളിലുമാണ് കണക്കെടുപ്പ് നടക്കുന്നത്. ഒരു ബ്‌ളോക്ക് എന്നത് 5 സ്‌ക്വയര്‍ കിലോമീറ്ററാണ്. ഒരോ ബ്‌ളോക്കിലും 2 വനം വകുപ്പ് ജീവനക്കാരാണ് ഉണ്ടാകുക. മുന്‍ കാലങ്ങളില്‍ നിന്നും വിത്യസ്തമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കണക്കെടുപ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആദ്യ ദിനത്തില്‍ ബ്‌ളോക്കുകള്‍ സന്ദര്‍ശിച്ച് നേരിട്ട് കാണുന്ന ആനകളുടെ കണക്കുകള്‍ രേഖപ്പെടുത്തും. രണ്ടാം ദിവസം കണ്ടെത്തുന്ന ആന പിണ്ഡങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്തും. മുന്നാം ദിവസം കൂട്ടമായി ആനകളെ കാണപ്പെടുന്ന വെള്ളമുള്ള മേഖലകള്‍, വാച്ച് ടവറുകള്‍, നിബിഡവനങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കണക്കുകള്‍ രേഖപ്പെടുത്തും. ആണ്‍, പെണ്‍, കുട്ടികള്‍, മോഴയാന തുടങ്ങി വേര്‍തിരിച്ച് രേഖപ്പെടുത്തും. ഒപ്പം ഒറ്റയാനയെയോ കുട്ടമായ ആനകളെയോ കാണപ്പെടുന്ന സ്ഥലത്തിന്റ് പ്രത്യേക്ത, എതു തരം വനം, ഈ സ്ഥലത്തിന്റ ജിപിഎസ് റീഡിങ്ങ് എന്നിവയും ശേഖരിക്കും.നില ഗിരീ ജൈവവൈവിധ്യമേഖലയില്‍പ്പെട്ട കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് 19 വരെ ആനകളുടെ സെന്‍സസ് നടക്കുന്നത്. കണക്കെടുപ്പില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷന് കൈമാറും. 2012 ലാണ് ജില്ലയില്‍ അവസാനമായി ആനകളുടെ കണക്കെടുപ്പ് നടന്നത്.
Next Story

RELATED STORIES

Share it