thiruvananthapuram local

കാട്ടാക്കടയില്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായില്

ലകാട്ടാക്കട: കാട്ടാക്കട താലുക്കില്‍ കാറ്റിലും മഴയിലും ഉണ്ടായ നാശത്തിന്റെ തോത് ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ വൈദ്യുതി ലയിനില്‍ പതിച്ചു കമ്പികള്‍ പൊട്ടിയും തൂണുകള്‍ ഒടിഞ്ഞും വൈദ്യുത ബന്ധം തകരാറിലായി.
പ്രധാന പാതകളിലും ഇട വഴികളിലും റോഡിനു കുറുകെ മരം വീണു ഗതാഗത തടസം നേരിട്ടു. 125 വീടുകള്‍ ഭാഗികമായും എട്ടോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു എന്നതാണ് പ്രാഥമിക വിവരം. എന്നാല്‍ കണക്കു തിട്ടപ്പെടുത്തി വരുമ്പോള്‍ ഇരുനൂറിനടുത്ത് വരും.
കാറ്റ് വീഴ്ചയില്‍ വാഴ, മരിച്ചീനി ഉള്‍പ്പടെയുള്ള കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ഇതിന്റെ കണക്കുകളും പൂര്‍ണ്ണമായി ലഭ്യമല്ല.  കാട്ടാക്കട, വെള്ളനാട്, ഒറ്റശേഖരമംഗലം, മാറനല്ലൂര്‍, ആര്യനാട്, പൂവച്ചല്‍, കള്ളിക്കാട്, മലയിന്‍കീഴ്, പേയാട് എന്നിവിടങ്ങളില്‍ ടൗണ്‍ പ്രദേശം ഒഴികെ മറ്റുള്ള സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായി പുനസ്ഥാപിക്കാന്‍ ആയിട്ടില്ല.
കെഎസ്ഇബി ഡിവിഷന്റെ കീഴില്‍ അര കോടിയിലധികം രൂപയുടെ നാശം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക നിഗമനം. മുന്നൂറോളം പോസ്റ്റുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
Next Story

RELATED STORIES

Share it