Photo Stories

കാടും പുഴയും താണ്ടി ഒരപൂര്‍വ ദേശാടനം..



[gallery ids="4648,4659,4657,4656,4655,4654,4653,4652,4658,4651,4650,4649"]



കിഴക്കന്‍ ആഫ്രിക്കയില്‍ കാണപ്പെടുന്ന ഒരു പ്രത്യേക മൃഗമാണ് വില്‍ഡ്ബീസ്റ്റ്. ഒറ്റനോട്ടത്തില്‍ കാട്ടുപോത്തോ കുതിരയോ കാളയോ എന്ന് പറയാന്‍ കഴിയില്ല. മൂന്നും കൂടി ചേര്‍ന്ന രൂപമാണ് വില്‍ഡ്ബീസ്റ്റിന്. ഇതിന് ഗ്‌നൂ എന്നും പേരുണ്ട്. നമ്മുടെ നാട്ടിലെ മാനിന്റെയും മഌവിന്റെയും കുടുംബത്തില്‍പ്പെട്ട ജീവിയാണിത്. പ്രധാനമായും ഇതിന്റെ വാസസ്ഥലം. കുതിരയെപ്പോലെ അതിവേഗത്തില്‍ ഇവ ഓടും. കാട്ടുപോത്തിനെപ്പോലെ ആക്രമകാരിയുമാണ് . പ്രകൃതിസ്‌നേഹികള്‍ക്ക്്് ഈ മൃഗം പലതുകൊണ്ടും പ്രധാനമാണ്. പക്ഷികളെയും പൂമ്പാറ്റകളെയുമൊക്കെപ്പോലെ ഇവയും ദേശാടനം നടത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കാലാവസ്ഥാമാറ്റത്തിനനുസരിച്ച്്്് സമയമാകുമ്പോള്‍ ലക്ഷക്കണക്കിന് വില്‍ഡെബീസ്റ്റുകള്‍ ഒരിടത്ത്്് ഒരുമിച്ചു കൂടി ഇവ യാത്ര തുടങ്ങുകയായി. പുഴയും മലയും താണ്ടി, കുന്നും മേടും കാടും താണ്ടി, അവ യാത്രചെയ്യുന്നു. വഴിയില്‍ തടസങ്ങളും അപകടങ്ങളും ഏറെയാണെങ്കിലും അവയൊന്നും തന്നെ ഇവ പ്രശ്‌നമാക്കാറില്ല. മുതലകളും മറ്റ് ശത്രുക്കളും വഴിയിലും പുഴയിലുമൊക്കെ പതുങ്ങിയിരിക്കുന്നുണ്ടാകം. ഈ യാത്രയ്ക്കിടെ കുറേപ്പേര്‍ ശത്രുക്കളുടെ വായിലകപ്പെടുന്നതും സാധാരണമാണ്. എന്നാല്‍ ഇവയോടൊക്കെ പൊരുതി ബാക്കിയുള്ളവ യാത്ര പൂര്‍ത്തിയാക്കുന്നു....
Next Story

RELATED STORIES

Share it