palakkad local

കാഞ്ഞിരപ്പുഴയില്‍ റെക്കോഡ് മഴ



മണ്ണാര്‍ക്കാട്:  ഈ വര്‍ഷം സംസ്ഥാനത്ത് കൂടുതല്‍ മഴ ലഭിച്ച പഞ്ചായത്തായി കാഞ്ഞിരപ്പുഴ മാറി. ഇതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതും മണ്ണാര്‍ക്കാട് താലൂക്കിലാണ്. നൂറ്റാണ്ട് കണ്ട കനത്ത മഴയാണ് കഴിഞ്ഞ 16 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ മണ്ണാര്‍ക്കാട് ലഭിച്ചത്. സൈലന്റ് വാലിയും ശിരുവാണിയും മുത്തിക്കുളം, ഇഞ്ചിക്കുന്ന് വനമേഖലകളുടെ സാന്നിധ്യം മഴക്കൊയ്ത്തിന് സഹായമായിതീര്‍ന്നിട്ടുണ്ടാവാമെന്ന് വിലയിരുത്തപ്പെടുന്നു. 17ലെ മഴയ്ക്കു ശേഷം പിന്നീട് 27നാണ് മഴകനത്തത്. ഇതെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമില്‍ ഒരു ദിവസം 25 സെ.മീ ജലനിരപ്പുയര്‍ന്നു. 1980ല്‍ കമ്മീഷന്‍ ചെയ്ത ഡാമിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയുമധികം ജലനിരപ്പുയര്‍ന്നത്. അറ്റകുറ്റപ്പണികള്‍ക്കായി തുറന്നു വിട്ടിരുന്ന ഡാമിന്റെ ഷട്ടര്‍ ജൂലൈ 27നാണ് പൂര്‍ണമായും അടച്ചത്. ഡാം നിറയുമോ എന്ന ആശങ്കയെ തുടര്‍ന്ന് കെ വി വിജയദാസ് എംഎല്‍എ വിളിച്ച് ചേ ചേര്‍ത്ത സര്‍വകക്ഷിയോഗതീരുമാനപ്രകാരമാണ് ഡാം അടക്കാന്‍ തീരുമാനിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളിലെ പത്തുലക്ഷത്തോളം ജനങ്ങളാണ് കുടിവെള്ളത്തിന് കാഞ്ഞിരപ്പുഴ ഡാമിനെ ആശ്രയിക്കുന്നത്.
Next Story

RELATED STORIES

Share it