Kottayam Local

കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ സമഗ്ര വികസനം നടപ്പാക്കും: മുഹമ്മദ് സിയാദ്

കാഞ്ഞിരപ്പള്ളി: ജയിച്ചുവന്നാ ല്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ മുഴുവന്‍ മേഖലകളിലും സമഗ്ര വികസനം നടപ്പാക്കുമെന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥി മുഹമ്മദ് സിയാദ് പ്രചാരണ യോഗത്തില്‍ പറഞ്ഞു.
മാറി വരുന്ന സര്‍ക്കാരുകള്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ വികസനം നടപ്പാക്കുന്നതില്‍ പരാജയമാണ്. കാഞ്ഞിരപ്പള്ളിയുടെ റബര്‍ മേഖലയെ സംരക്ഷിക്കുന്നതിലും കര്‍ഷകരെ സംരക്ഷിക്കുന്നതിലും ശ്രദ്ധചെലുത്തും. കാഞ്ഞിരപ്പള്ളി ബൈപാസ് യാഥാര്‍ഥ്യമാക്കാത്തതും നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍ പൂര്‍ണമായും നടപ്പാക്കാതെയും കാഞ്ഞിരപ്പള്ളി എംഎല്‍എ നാടിനെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണാര്‍ഥം കങ്ങഴ പത്തനാട്, മണിമല, ചാമംപതാല്‍, വാഴൂര്‍, പൊന്‍കുന്നം, ചിറക്കടവ്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ ജനങ്ങളോട് വോട്ട് അഭ്യര്‍ഥിച്ചു പര്യടനം നടത്തി.
സ്ഥാനാര്‍ഥിയോടൊപ്പം എസ്ഡിപിഐ വാഴൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ലത്തീഫ് വാഴൂര്‍, ഫൈസല്‍ കെ എ, ജോണ്‍ ചാമംപതാല്‍, ഫൈസല്‍ പത്തനാട്, ഹാരിസ് ചാമംപതാല്‍, സുബൈര്‍ പത്തനാട്, ഷനാജ് പട്ടിമറ്റം, സുനീര്‍ മൗലവി അനുഗമിച്ചു. നാളെ രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി ടൗണില്‍ നിന്ന് പ്രകടനമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ എത്തി നാമനിര്‍ദേശ പത്രിക നല്‍കും.
Next Story

RELATED STORIES

Share it