Kottayam Local

കാഞ്ഞിരപ്പള്ളി മണിമല റോഡിലേക്കുള്ള സമാന്തര റോഡ് തകര്‍ന്നു

പൊന്‍കുന്നം: ദേശീയപാതയില്‍ നിന്നും കാഞ്ഞിരപ്പള്ളി മണിമല റോഡിലെത്തുന്ന സമാന്തര റോഡായ പിഎന്‍പി റോഡിലെ അര കിലോമീറ്റര്‍ ദൂരം തകര്‍ന്നു സഞ്ചാരയോഗ്യമല്ലാതായി. പൊന്‍കുന്നം കെഎസ്ഇബി ജങ്ക്ഷന്‍ മുതല്‍ തുടക്കത്തിലെ 500 മീറ്ററാണ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നത്. ചിറക്കടവ് പഞ്ചായത്തിലെ നാല്,അഞ്ച്,ആറ് ഏഴ് വാര്‍ഡുകളിലൂടെ കടന്നു പോകുന്ന റോഡിന്റെ ഒടുക്കമായ കത്തിലാങ്കല്‍പടിയില്‍ ഇരുവശത്തും ടൈല്‍പാകല്‍ നടന്നുകൊണ്ടിരിക്കുകയാണ്.
എന്നിട്ടും തകര്‍ന്ന റോഡ് നന്നാക്കുവാന്‍ അധികൃതര്‍ അനാസ്ഥ കാണിക്കുകയാണെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.തകര്‍ന്ന റോഡിന്റെ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആശ്രയം കാല്‍നട മാത്രമാണ്. പൊന്‍കുന്നം എരുമേലി റോഡിന് സമാന്തരമായുള്ള റോഡ് പൊന്‍കുന്നം കാഞ്ഞിരപ്പള്ളി സമാന്തര റോഡായും ഉപയോഗിക്കുന്നുണ്ട്. പൊന്‍കുന്നത്തു നിന്നും വാഹനത്തിരക്ക് ഒഴിവാക്കി കാഞ്ഞിരപ്പള്ളി എരുമേലി തീര്‍ത്ഥാടന പാതയിലെത്താനുള്ള എളുപ്പ വഴി കൂടിയാണിത്. ഒറ്റത്തവണ പദ്ധതിയിലൂടെ റോഡിനായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മഴമാറുന്നതോടെ നിര്‍മാണം തുടങ്ങുമെന്നും ഡോ.എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു
Next Story

RELATED STORIES

Share it