Kottayam Local

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് നവീകരണം; ഭരണാനുമതി ലഭിച്ചു



കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാന്‍ഡ് നവീകരിക്കുന്നതിനു ഭരണാനുമതി ലഭിച്ചു. പിഡബ്ല്യുഡിക്കാണ് നിര്‍മാണ ചുമതല. എന്‍ ജയരാജ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 90 ലക്ഷം രൂപ വിനിയോഗിച്ചാണ് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് നവീകരിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി സ്റ്റാന്‍ഡിനുള്ളിലെ മുഴുവന്‍ ഭാഗവും കോണ്‍ക്രീറ്റ് ചെയ്യും. ഓടയുടെ മുകളിലെ തകര്‍ന്ന സ്ലാബുകള്‍ നീക്കം ചെയ്ത് പുതിയതു സ്ഥാപിക്കും. സ്റ്റാന്‍ഡിനുള്ളില്‍ ബസ് കാത്തിരിപ്പു കേന്ദ്രവും നിര്‍മിക്കും. സ്റ്റാന്‍ഡില്‍ നിന്ന് ദേശീയ പാതയിലേക്ക് ബസ്സുകള്‍ ഇറങ്ങുന്ന റോഡും ടാറിങ് നടത്തും. രണ്ടു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണു ലക്ഷ്യമെന്ന് എന്‍ ജയരാജ് എംഎല്‍എ അറിയിച്ചു. നിലവില്‍ ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കുഴികളായി കിടക്കുന്ന ഭാഗങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് യാത്രക്കാര്‍ക്കു ബുദ്ധിമുട്ടാവുന്നുണ്ട്. ബസ് സ്റ്റാന്‍ഡ് കവാടത്തിലെ ഓടയുടെ മുകളിലൂടെ സ്ഥാപിച്ച സ്ലാബുകള്‍ ഇളകിയ നിലയിലാണ്. യാത്രക്കാര്‍ സ്ലാബുകള്‍ക്ക് ഇടയിലൂടെ വീണ് അപകടങ്ങളും സംഭവിച്ചിരുന്നു. സ്റ്റാന്‍ഡിലേക്ക് കയറുന്നതും ഇറങ്ങുന്നതും ദേശീയപാതയില്‍ നിന്ന് മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്.
Next Story

RELATED STORIES

Share it