Kottayam Local

കാഞ്ഞിരപ്പള്ളി ടൗണ്‍ഹാള്‍ പരിസരത്തെ മാലിന്യം: സര്‍വകക്ഷിയോഗം ചേര്‍ന്നു

കാഞ്ഞിരപ്പള്ളി: ടൗണില്‍ നിന്നു ശേഖരിക്കുന്ന മാലിന്യം കുരിശുങ്കലുള്ള ടൗണ്‍ ഹാള്‍ പരിസരത്ത് നിക്ഷേപിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഹാളില്‍ സര്‍വകക്ഷിയോഗം ചേ ര്‍ന്നു.
ടൗണ്‍ ഹാള്‍ പരിസരത്ത് ട ണ്‍കണക്കിന് മാലിന്യങ്ങള്‍ തള്ളുന്നതും  ചിറ്റാര്‍ പുഴയോരത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നതായി തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇടക്കുന്നം സ്വദേശി നാസര്‍ കിണറ്റുകര നല്‍കിയ പരാതിയെ തുടര്‍ന്ന് ടൗണ്‍ ഹാള്‍ പരിസരത്ത് മാലിന്യ നിക്ഷേപം നടത്തരുതെന്നു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റി സ്  കെബി കോശി  ഉത്തരവിട്ടിരുന്നു.
ആരോഗ്യ വകുപ്പു മുഖേന നടത്തിയ അന്വേഷണത്തിനുശേഷമുള്ള സിറ്റിങിലാണ് നിക്ഷേപം തടയാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.  ടൗണ്‍ഹാള്‍ പരിസരത്ത് പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കരുതെന്നും നിലവില്‍ കുന്നൂകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ കുഴിയെടുത്ത് മറവുചെയ്തശേഷം അതിനുമേല്‍ 10 ഇഞ്ച് കനത്തില്‍ മണ്ണിട്ട് മൂടി വൃത്തിയാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.  കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍  പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്  അംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനും കാഞ്ഞിരപ്പള്ളി നഗരത്തിലെ മാലിന്യങ്ങള്‍ എടുക്കേണ്ടെന്നും യോഗം തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിര  കര്‍ശന നടപടിയെടുക്കും. ലൈസന്‍സില്ലാത്ത പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ത്താനും  ഏഴു ദിവസം കൊണ്ട് ലൈസന്‍സില്ലാത്ത കടകള്‍ റെയ്ഡ് ചെയ്യാനും യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it