Kottayam Local

കാഞ്ഞിരപ്പള്ളി-കാഞ്ഞിരം കവല ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍

ഈരാറ്റുപേട്ട:  കഴിഞ്ഞ സര്‍ക്കാര്‍ 80 കോടി അനുവദിച്ചതും കഴിഞ്ഞ വര്‍ഷം പണി തുടങ്ങിയതുമായ കാഞ്ഞിരപ്പള്ളി -കാഞ്ഞിരം കവല റോഡ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. റോഡ് വികസനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയില്‍ നിന്നു 19 വളവുകള്‍ നിവര്‍ത്തിയും പുതിയ 20 ഓളം കലുങ്കുകള്‍ പൂര്‍ത്തീകരിച്ചും ലോകോത്തര നിലവാരത്തോടെ ബിഎംബിസി എന്ന സമ്പ്രദായത്തിലാണ് ഈ റോഡ്് ടാറിങ് നടത്തിയത്്. ആകെ നിര്‍മാണം നടക്കുന്ന 36 കിലോമീറ്ററില്‍ 17 കിലോമീറ്റര്‍ ഭാഗത്താണ് ഓട നിര്‍മിച്ചിട്ടുള്ളത്. വടക്കന്‍  ജില്ലകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശബരി മല തിര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വഴിയാണ് തൊടുപുഴ -ഈരാറ്റുപേട്ട- കാഞ്ഞിരപ്പള്ളി റോഡ്. ഈരാറ്റുപേട്ട വഴിയുള്ള യാത്രാ ദൂരം വളരെ കുറയുമെന്നതിനാല്‍ ഇനി ഈ വഴിക്കുള്ള യാത്രക്കാരുടെഎണ്ണം വര്‍ധിക്കും. വാഗമണ്‍, ഇലവീഴാപൂഞ്ചിറ,  ഇല്ലിക്കല്ല്്, പഴുക്കാകാനം പീരുമേട് പ്രദേശത്തേക്കുള്ള  വിനോദ സഞ്ചാരികളുടെ യാത്രക്ക് ഏറെ പ്രയോജനം ചെയ്യുന്ന റോഡാണിത്്.   കൂടാതെ ഈരാറ്റുപേട്ടയില്‍ നിന്നു പൂഞ്ഞാറിനുള്ള ഹൈവേ മുണ്ടക്കയം ഹൈവേയുമായി ബെന്ധിപ്പിക്കുന്നതിന് 1.68 കോടി രൂപക്കുള്ള അനുമതി ലഭിച്ചിട്ടുണ്ട്. കുന്നോന്നി, ചേന്നാട്, പെരിങ്ങുളം റോഡും ഇത്തരത്തില്‍ ടാറിങ്ങിനുള്ള അനുമതിക്കായി നീക്കം നടത്തുന്നുണ്ട്. പൂവത്തോട് -ഈരാറ്റുപേട്ട, പിണ്ണാക്കനാട് റോഡുകള്‍ കൂടി ഇതിനോടൊപ്പം വിപുലീകരിക്കും. ഇവയെല്ലാം കൂടി രണ്ടു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കും. ഈരാറ്റുപേട്ടയില്‍ നിന്നുള്ള എല്ലാ മാര്‍ഗങ്ങളും ഹൈവേ ആയി മാറുന്നതോടെ ഈരാറ്റുപേട്ട, ഹൈവേ ഹബ്ബായി മാറും. ഈരാറ്റുപേട്ട നഗരം മോഡി പിടിപ്പിക്കല്‍ നടക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. റോഡിനിരുവശവും കാനയും ഫുട്പാത്തും വഴിവിളക്കുകളും റോഡ് സിഗ്നലുകളും  സീബ്രാ ലൈനുകളും ഹൈമാക്‌സ് ലൈറ്റുകളും രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it