Kottayam Local

കാഞ്ഞിരപ്പള്ളിയില്‍ രണ്ട് കടകള്‍ കുത്തിത്തുറന്ന് 1.2 ലക്ഷം കവര്‍ന്നു

കാഞ്ഞിരപ്പള്ളി: ടൗണ്‍പള്ളിക്ക് എതിര്‍വശത്തുള്ള അടുത്തടുത്ത രണ്ടു കടകളില്‍ വന്‍ മോഷണം. പുതുപ്പറമ്പില്‍ സ്റ്റോഴ്‌സ് പലചരക്ക് കടയുടെ ഷട്ടറിന്റെ പൂട്ടുതകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് 35,000 രൂപയും തൊട്ടടുത്തുള്ള അല്‍ഫാ ഇലക്ട്രിക്കല്‍ കടയുടെ ഭിത്തിയായി ഉപയോഗിച്ചിരുന്ന ഷെല്‍ഫ് വെട്ടിപ്പൊളിച്ച് മുകളിലൂടെ അകത്തുകയറിയ മോഷ്ടാവ് മേശയില്‍ സൂക്ഷിച്ചു വച്ച 85,000 രൂപയും കടയ്ക്കുള്ളിലുണ്ടായിരുന്ന സിസി ടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക്കും ഉപകരണങ്ങളുമാണ് അപഹരിച്ചത്.രാവിലെ ഉടമകള്‍ കട തുറക്കാനെത്തിയപ്പോള്‍ പലചരക്ക് കടയുടെ ഷട്ടറിന്റെ പൂട്ടുപൊളിഞ്ഞുകിടക്കുന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലിസില്‍ വിവരം അറിയിച്ചു. പോലിസ് സംഭവ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it