Flash News

കാഞ്ഞിരക്കൊല്ലിയില്‍ കമിതാക്കളുടെ ആത്മഹത്യയിലേക്ക് നയിച്ചതും ജാതീയമായ എതിര്‍പ്പ്

കാഞ്ഞിരക്കൊല്ലിയില്‍ കമിതാക്കളുടെ ആത്മഹത്യയിലേക്ക് നയിച്ചതും ജാതീയമായ എതിര്‍പ്പ്
X


പാപ്പിനിശ്ശേരി: കോട്ടയത്ത് കെവിന്‍ എന്ന യുവാവിനെ ദുരഭിമാനത്തിന്റെ പേരില്‍ കൊലപ്പെടുത്തിയ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് ജാതീയമായ ദുരഭിമാനത്തിന്റെ പേരില്‍ വിവാഹം കഴിക്കാനാവാതെ രണ്ടു പേര്‍ക്ക് ജീവനൊടുക്കേണ്ടി വന്ന വാര്‍ത്തയും പുറത്തു വരികയാണ്.
വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍കമിതാക്കള്‍ ജീവനൊടുക്കിയത് ജാതീയമായ എതിര്‍പ്പിനെത്തുടര്‍ന്ന്
വിവാഹത്തിലൂടെ ഒരുമിക്കാന്‍ കഴിയില്ലെന്നകടുത്ത നിരാശമൂലമാണെന്നാണ് പുറത്തു വന്ന വിവരം .

പാപ്പിനിശ്ശേരി പഴഞ്ചിറ ധര്‍മക്കിണറിന് സമീപം കമല്‍കുമാര്‍ (23), വെസ്റ്റ് പുതിയപുരയില്‍ അശ്വതി (20) എന്നിവരാണ് ചുരിദാറിന്റെ ഷാളില്‍ പരസ്പരം കോര്‍ത്ത് ശശിപ്പാറയില്‍നിന്ന് അഗാധമായ കൊക്കയിലേക്ക് ചാടിയത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പോവണമെന്നു പറഞ്ഞ് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു അശ്വതി. തിരിച്ചെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി അമ്മാവന്‍ അന്നുതന്നെ വളപട്ടണം പോലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം തുടരവെയാണ് കമല്‍കുമാറിനെയും കാണാതായതായ വിവരം ലഭിച്ചത്. ഇതിനിടെ, കഴിഞ്ഞ ദിവസം കാഞ്ഞിരക്കൊല്ലിയില്‍ എത്തിയ യുവതിയും യുവാവും സഞ്ചരിച്ച കെഎല്‍ 13 എഡി 6338 എന്ന ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ശശിപ്പാറ വ്യൂ പോയിന്റിന് താഴെയുള്ള വനാന്തരത്തിലെ കൊക്കയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീയ്യ സമുദായക്കാരിയായ അശ്വതിയും കുറവ സമുദായത്തില്‍പ്പെട്ട കമല്‍കുമാറും മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു. ബന്ധം വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന ബോധ്യത്തിലാണ് ഇവര്‍ കലഹത്തിന് അവസരം നല്‍കാതെ മരണത്തിലൂടെ ഒരുമിക്കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it