Idukki local

കാഞ്ഞാര്‍ സ്‌റ്റേഷന്‍ പരിധിയില്‍ മോഷ്ടാക്കള്‍ വിലസുന്നു

മൂലമറ്റം: കാഞ്ഞാര്‍ സ്‌റ്റേഷന്‍ പരിധിയില്‍ ഇടമുറിയാതെ മോഷണം. ഒരാഴ്ചയ്ക്കുള്ളില്‍ ഏഴു മോഷണവും ഒരു മോഷണശ്രമവുമാണ് നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാഞ്ഞാര്‍ കൂവപ്പള്ളി കവലയിലുളള കുന്നേപ്പറമ്പില്‍ ബിജുവിന്റെ 2017 മോഡല്‍ കെഎല്‍ 38 എഫ് 4592 നമ്പര്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് മോഷണം പോയി.
റോഡരികില്‍ ജ്യേഷ്ഠന്റെ വീടിനു സമീപം വെള്ളിയാഴ്ച രാത്രി ബൈക്ക് വച്ചശേഷം ബിജു വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് മോഷണം പോയ വിവരം അറിയുന്നത്. മോഷണം നടന്ന ബൈക്കിനു സമീപം മറ്റൊരു ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ നിന്നു മോഷണം പോയ ബൈക്കാണ് ഉപേക്ഷിക്കപ്പെട്ടത്. കൊരട്ടിയില്‍നിന്നു മോഷ്ടിച്ച ബൈക്ക് മുവാറ്റുപുഴയില്‍ ഉപേക്ഷിച്ച് മുവാറ്റുപുഴയില്‍ നിന്നു മോഷ്ടിച്ച ബൈക്കിലെത്തി കാഞ്ഞാറില്‍ നിന്നു ബൈക്ക് മോഷ്ടിച്ചെന്നാണ് സൂചന.
കാഞ്ഞാര്‍ പോലിസില്‍ ബിജു പരാതി നല്‍കി. ശനിയാഴ്ച പുലര്‍ച്ചെ കാഞ്ഞാര്‍ മഹാദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ച് പണം കവര്‍ന്നു. ചില്ലറ ഉപേക്ഷിച്ച് നോട്ടുകള്‍ മാത്രമാണ് മോഷ്ടാവ് എടുത്തത്. 500 രൂപയുടെ ചില്ലറതുട്ടുകള്‍ ഉണ്ടായിരുന്നു. നാലിനാണ്് എടാട് ശ്രീദേവി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവര്‍ന്നത്.
ഇതേ ദിവസം തന്നെ ഇലപ്പള്ളി ശ്രീദേവി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മോഷണ ശ്രമം നടന്നെങ്കിലും കാണിക്കവഞ്ചി പൊളിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ വര്‍ഷം ഈ പ്രദേശങ്ങളില്‍ വ്യാപകമായി ദേവാലയങ്ങളില്‍ മോഷണം നടന്നെങ്കിലും ഒരെണ്ണ്ത്തില്‍പ്പോലും പ്രതിയെ പിടികൂടാനായില്ല. ആറിന് ബൈക്കിലെത്തിയ സംഘം പട്ടാപ്പകല്‍ വീട്ടമ്മയുടെ മാല പറിക്കാന്‍ ശ്രമം നടത്തിയിരുന്നു. മൂലമറ്റം ജലന്തര്‍ സിറ്റി നെല്ലംകുഴിയില്‍ കുഞ്ഞാപ്പച്ചന്റെ ഭാര്യ ലൂസിയുടെ മാലയാണ് പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്.
ബൈക്കില്‍ എത്തിയ രണ്ടംഗ സംഘത്തില്‍ ഒരാള്‍ ബൈക്കിന്റെ ഇഞ്ചന്‍ ഓഫ് ചെയ്യാതെ നില്‍ക്കുകയും മറ്റൊരാള്‍ ലൂസിയുടെ കടയില്‍ സിഗരറ്റ് വാങ്ങാനെന്ന വ്യാജേന എത്തി മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ലൂസിയുടെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്ന മകന്‍ ഓടിയെത്തിയതോടെ മോഷ്ടാക്കള്‍ ബൈക്കില്‍ രക്ഷപെടുകയായിരുന്നു. മോഷ്ടാക്കളുടെതെന്നു സംശയിക്കുന്ന സിസി ടിവി ദൃശ്യം പോലിിന് കിട്ടിയിട്ടുണ്ട്. മൂന്നാം തീയ്യതിയാണ് മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ ഭണ്ഡാരക്കുറ്റി മോഷണം പോയത്്.
മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയുടെ മോണ്ടളത്തില്‍ ഇരുന്ന പെട്ടിയാണ് കൊണ്ടുപോയി കുത്തിതുറന്നു തേക്കിന്‍കൂപ്പില്‍ ഉപേക്ഷിച്ചത്. ശനിയാഴ്ച രാത്രിയാണ് ഭണ്ഡാര പെട്ടി മോഷണം പോയത്. ഞായറാഴ്ച പള്ളി തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഒരാഴ്ചക്കുള്ളില്‍ ഇത്രയും മോഷണങ്ങള്‍ നടന്നതോടെ അറക്കുളം, കുടയത്തൂര്‍ പ്രദേശവാസികള്‍ ഭീതിയിലാണ്.
Next Story

RELATED STORIES

Share it