kasaragod local

കാഞ്ഞങ്ങാട് നഗരസഭ, അജാനൂര്‍ പഞ്ചായത്ത് മുസ്്‌ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട്: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭ, അജാനൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ മുസ്്‌ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് നഗരസഭയില്‍ 16 വാര്‍ഡുകളില്‍ 14 വാര്‍ഡുകളിലേയും അജാനൂര്‍ പഞ്ചായത്തില്‍ മല്‍സരിക്കുന്ന എട്ട് വാര്‍ഡുകളിലേയും സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാഞ്ഞങ്ങാട് നഗരസഭയിലെ 12-ാം വാര്‍ഡ് ആറങ്ങാടി, 41-ാംവാര്‍ഡ് കൊവ്വല്‍ എന്നിവയൊഴികെയുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭയി ലെ വാര്‍ഡുകളും സ്ഥാനാര്‍ഥികളും വാര്‍ഡ്-1 ബല്ലാകടപ്പുറം വെസ്റ്റ് (എസ്.സി) കെ വേലായുധന്‍, വാര്‍ഡ്-2 ബല്ലാകടപ്പുറം ഈസ്റ്റ്(ജനറല്‍) എം പി ജാഫര്‍, വാര്‍ഡ്-16 കണിയംങ്കുളം ടി കെ സുമയ്യ, വാര്‍ഡ്-18 നിലാങ്കര കെ കെ റസീന, വാര്‍ഡ്- 27 പടന്നക്കാട് അബ്ദുര്‍ റസാഖ് തായിലക്കണ്ടി, വാര്‍ഡ്-28 കുറുന്തൂര്‍ ടി സൗദ, വാര്‍ഡ്-33 ഞാണിക്കടവ് പി അബൂബക്കര്‍, വാര്‍ഡ്-35 പട്ടാക്കാല്‍ ഹസയ്‌നാര്‍ കല്ലൂരാവി, വാര്‍ഡ്-36 മുറിയനാവി സക്കീന യൂസുഫ്, വാര്‍ഡ്-37 കല്ലൂരാവി ഖദീജ ഹസയ്‌നാര്‍, വാര്‍ഡ്- 38 ആവിയില്‍ അഡ്വ. എന്‍ എ ഖാലിദ്, വാര്‍ഡ്- 39 കുശാല്‍ നഗര്‍ കരീം കുശാല്‍ നഗര്‍, വാര്‍ഡ്-40 ഹൊസ്്ദുര്‍ഗ് കടപ്പുറം കെ മുഹമ്മദ് കുഞ്ഞി, വാര്‍ഡ് 43 മീനാപ്പീസ് ഖദീജ ഹമീദ്.അജാനൂര്‍ പഞ്ചായത്തിലെ വാര്‍ഡുകളും പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ഥികളും വാര്‍ഡ്-4, ഷീബ ഉമ്മര്‍, വാര്‍ഡ്-5 പി അബ്ദുല്‍ കരീം, വാര്‍ഡ്-14 ചേരക്കാടത്ത് അബ്ദുല്‍ ഹമീദ്, വാര്‍ഡ്-15 ബീഫാത്തിമ ശാഹുല്‍ ഹമീദ്, വാര്‍ഡ്-16 സി കുഞ്ഞാമിന,  വാര്‍ഡ്-18 ഹാജറ അഷ്‌റഫ് ദര്‍വേഷ്, വാര്‍ഡ്-21 പി പി നസീമ ടീച്ചര്‍, വാര്‍ഡ്-22 ബഷീര്‍ വെള്ളിക്കോത്ത്.
Next Story

RELATED STORIES

Share it