kasaragod local

കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍



കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിന്റെയും ദക്ഷിണ കര്‍ണാടകയുടെയും സ്വപ്‌ന പദ്ധതിയായ കാഞ്ഞങ്ങാട് പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാത വിഷയത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയില്‍ കാണിയൂര്‍പാത ഉള്‍പ്പെടുത്താത്തതിലുള്ള കര്‍മസമിതിയുടെ ആശങ്ക ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കാണിയൂര്‍ പാതയ്ക്ക് 2016ലെ സംസ്ഥാന ബജറ്റില്‍ 20 കോടി രൂപ വകയിരുത്തിയിരുന്നു. കേന്ദ്ര പദ്ധതിയുടെ വിഹിതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര റെയില്‍വേ ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത പദ്ധതിയില്‍ കാഞ്ഞങ്ങാട് കാണിയൂര്‍പാതയും ഉള്‍പ്പെടുത്തും. കാഞ്ഞങ്ങാട് പാണത്തൂര്‍-കാണിയൂര്‍ പാതയുടെ ട്രാഫിക്ക് സര്‍വേയും സാങ്കേതിക സര്‍വേയും പൂര്‍ത്തിയായതാണ്. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സഹായകരമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് കര്‍മസമിതി ചെയര്‍മാന്‍ അഡ്വ. പി അപ്പുക്കുട്ടന്‍, ജനറല്‍ കണ്‍വീനര്‍ സി യൂസഫ്ഹാജി, നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, ടി മുഹമ്മദ് അസ്്‌ലം എന്നിവര്‍ കാഞ്ഞങ്ങാട്ട് വച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it