kasaragod local

കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കണം: വികസനസമിതി



കാസര്‍കോട്: നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ പ്രായോഗികമാണെ ന്ന് വിലയിരുത്തിയ പദ്ധതിയാണിത്. കേന്ദ്ര റെയില്‍വെ മന്ത്രാലയം 2015-16 ബജറ്റില്‍ സര്‍വെ പൂര്‍ത്തീകരണത്തിനായി തുക വകയിരുത്തിയിരുന്നു. 50 ശതമാനം ഓഹരി സംസ്ഥാനസര്‍ക്കാര്‍ വഹിക്കുമെന്ന ഉറപ്പിലാണ് പ്രാഥമിക സര്‍വ്വെ പൂര്‍ത്തീകരിച്ചത്. നിര്‍ദ്ദിഷ്ട പാതയ്ക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിലും  പദ്ധതി യഥാര്‍ഥ്യമാക്കുന്നതിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ച പി കരുണാകരന്‍ എം പി പറഞ്ഞു. നിരവധി ടൂറിസം കേന്ദ്രങ്ങളിലേക്കും ആരാധാനാലയങ്ങളിലേക്കും ബംഗഌരു, മൈസുരു നഗരങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന പാതയാണിത്. 2008 ലെ റെയില്‍വെ ബജറ്റിലാണ് കാഞ്ഞങ്ങാട്- പാണത്തൂര്‍-കാണിയൂര്‍  പാതയുടെ  പ്രാഥമിക സര്‍വ്വെയ്ക്കായി ആദ്യം തുക വകയിരുത്തിയത്. എം രാജഗോപാലന്‍ എം എല്‍ എ പ്രേമയത്തെ പിന്‍തുണച്ചു. ജില്ലാ പഞ്ചായത് പ്രസിഡന്റ് എ ജി സി ബഷീര്‍ അനുവാദകനായി. യോഗത്തില്‍ ജില്ലാകലക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ എം രാജഗോപാലന്‍,  കെ കുഞ്ഞിരാമന്‍,  എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്  എ ജി സി ബഷീര്‍, ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ, വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്,  പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ എ ജലീല്‍,  കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍  ബീഫാത്തിമ ഇബ്രാഹിം, റവന്യൂ വകുപ്പു മന്ത്രിയുടെ പ്രതിനിധി ഗോവിന്ദന്‍ പളളിക്കാപ്പില്‍ നിയമസഭാ സെക്രട്ടേറിയറ്റ് അഡീഷണല്‍ സെക്രട്ടറി എ അബ്ദുല്‍ കരീം, ഡെപ്യൂട്ടി സെക്രട്ടറിമാരായ സക്കറിയ പി സാമുവല്‍, എസ് അനില്‍, ആര്‍ഡിഒ ഡോ. പി കെ ജയശ്രീ, എഡിഎം എച്ച് ദിനേശന്‍  എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it