kasaragod local

കാഞ്ഞങ്ങാട്-കാണിയൂര്‍ പാത നിര്‍മാണച്ചെലവ് : സംസ്ഥാനത്തിന്റെ വിഹിതം സര്‍ക്കാര്‍ വഹിക്കും



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയുടെ നിര്‍മാണചെലവിന്റെ സംസ്ഥാന വിഹിതം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് റെയില്‍വേ അധികൃതരെ രേഖാമൂലം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പി കരുണാകരന്‍ എംപിയെ അറിയിച്ചു. പാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ത്വരിതപ്പെടുത്തണമെന്ന ആവശ്യവുമായി പി കരുണാകരന്‍ എംപി മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യമറിയിച്ചത്. പാതയുടെ നീളം 85 കിലോമീറ്ററാണ്. ഇതില്‍ 42കിലോമീറ്റര്‍ കേരളത്തിലും ബാക്കിഭാഗം കര്‍ണാടകയിലുമാണ്. 1200 കോടിയാണ് പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ്. നിര്‍മാണ ചിലവിന്റെ പകുതിമാത്രമേ കേന്ദ്രം അനുവദിക്കുകയുള്ളു. ബാക്കി തുക കേരളവും കര്‍ണാടകയും തുല്ല്യമായി നല്‍കണം. ആകെ വരുന്ന ചെലവിന്റെ പകുതി ഭാഗം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ബറ്റില്‍ തുക ഉള്‍പ്പെടുത്തിയിരുന്നു. ഇക്കാര്യമാണ് മുഖ്യമന്ത്രി റെയില്‍വേ ജനറല്‍ മാനേജരെ രേഖാമൂലം അറിയിച്ചത്.
Next Story

RELATED STORIES

Share it