kasaragod local

കാഞ്ഞങ്ങാടിന്റെ തീരദേശ വികസനത്തിന് പത്ത് കോടിയുടെ പദ്ധതി



കാഞ്ഞങ്ങാട്:  തീരദേശ വികസനത്തിന് എംഎല്‍എയും മന്ത്രിയുമായ ഇ ചന്ദ്രശേഖരന്റെ പ്രത്യേക താല്‍പര്യപ്രകാരം വിവിധങ്ങളായ വികസന പ്രവര്‍ത്തനത്തിന് തീരദേശ വികസന കോര്‍പറേഷന്‍ പത്ത് കോടി രൂപയുടെ പദ്ധതി തയ്യാറാക്കാനായി ഉദ്യോഗസ്ഥര്‍ കാഞ്ഞങ്ങാട്ടെത്തി.മീന്‍ചന്തയും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും കെട്ടിട സമുച്ചയവും ഉള്‍പ്പെടെ തീരദേശ വികസന കോര്‍പറേഷനാണ് പദ്ധതി തയ്യാറാക്കുന്നത്. കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കിയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. കോര്‍പറേഷന്റെ കോഴിക്കോട്ടെ ഉദ്യോഗസ്ഥരായ അസി.എഞ്ചിനീയര്‍ ഡോണ്‍ മോള്‍ ഫെലിക്‌സ്, ഓവര്‍സിയര്‍ എം സുജാത എന്നിവര്‍ കാഞ്ഞങ്ങാട്ടെ വിവിധ സ്ഥലങ്ങള്‍ പരിശോധന നടത്തി. ചെമ്മട്ടംവയലിലും കോട്ടച്ചേരിയിലുമാണ് ആദ്യഘട്ട സ്ഥലനിര്‍ണയം നടത്തിയത്. ആധുനിക മീന്‍ചന്തയുള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കുന്നതിനാല്‍ കോട്ടച്ചേരിയിലെ സ്ഥലത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ പറഞ്ഞു.കോട്ടച്ചേരി റെയില്‍വേ സ്‌റ്റേഷന്‍ റോഡരികിലെ വടക്കുള്ള സ്വകാര്യ വ്യക്തികളുടെ മൂന്ന് ഏക്കര്‍ സ്ഥലമാണ് പരിശോധിച്ചത്. അത് അംഗീകരിച്ചാല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.  നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ എല്‍.സുലൈഖ, കൗണ്‍സില്‍ സന്തോഷ് കുശാല്‍നഗര്‍, സിപിഐ നേതാക്കളായ എ ദാമോദരന്‍, സികെ ബാബുരാജ്, പത്മനാഭന്‍ മാസ്റ്റര്‍ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it