Idukki local

കാഞ്ചിയാറില്‍ എല്‍ഡിഎഫ് ഭരണം തിരിച്ചുപിടിച്ചു

കാഞ്ചിയാര്‍: കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫില്‍ നിന്ന് ഇടതുപക്ഷം ഭരണം തിരിച്ചുപിടിച്ചു. ആകെയുള്ള 16 വാര്‍ഡില്‍ 12 സീറ്റും എല്‍.ഡി.എഫ് കൈയടക്കി. അവശേഷിച്ച നാലു സീറ്റുകൊണ്ട് യു.ഡി.എഫിനു തൃപ്തിപ്പെടേണ്ടി വന്നു. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് അടക്കം കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ഥിക്കുപോലും ഇവിടെ ജയിക്കാനായില്ല.
എട്ടാം വാര്‍ഡായ നരിയമ്പാറയില്‍ കേരള കോണ്‍ഗ്രസി(എം)ന്റെ സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ബി.ജെ.പിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി ഓമന ബാബു രണ്ടാമതെത്തി. നാല് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ബിന്ദുമോള്‍ ഇവിടെ ജയിച്ചത്.
യു.ഡി.എഫില്‍ നിന്നു നേടിയ നാലു സീറ്റും കേരള കോണ്‍ഗ്രസി(എം)ന്റെ അക്കൗണ്ടിലാണ്. പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞടുക്കപ്പെട്ടവര്‍ :1. കോവില്‍മല: ഇന്ദു സാബു(സി.പി.എം.),2. പാമ്പാടിക്കുഴി: വി ആര്‍ ശശി (സി.പി.ഐ.),3. തൊപ്പിപ്പാള: തങ്കമണി സുരേന്ദ്രന്‍ (സി.പി.ഐ.),4. ലബ്ബക്കട: സാവിയോ പള്ളിപ്പറമ്പില്‍ (കെ.സി.എം.),
5. പേഴുംകണ്ടം: ലിസി പൂമറ്റം (കെ.സി.എം.),6. പുതുക്കാട്: മാത്യു ജോര്‍ജ് (സി.പി.എം.), 7. അഞ്ചുരുളി: ഷീന ജേക്കബ് (കെ.സി.എം.), 8. നരിയമ്പാറ: ബിന്ദുമോള്‍ (എല്‍.ഡി.എഫ്., സ്വത.),9. കാഞ്ചിയാര്‍: സിബി മാളവന (കെ.സി.എം.)10. വെങ്ങാലൂര്‍ക്കട: സുജിത്ത് സുധാകരന്‍ (എല്‍.ഡി.എഫ്., സ്വത.),.11. സ്വര്‍ണവിലാസം: സനീഷ് ശ്രീധരന്‍ (എല്‍.ഡി.എഫ്., സ്വത.).
12. മേപ്പാറ: കെ എന്‍ ബിനു (സി.പി.എം.)13. കിഴക്കേമാട്ടുക്കട്ട: വിജയകുമാരി ജയകുമാര്‍ (എല്‍.ഡി.എഫ്., സ്വത.),14. കല്‍ത്തൊട്ടി: മേഴ്‌സി കൊച്ചുപറമ്പില്‍ (എല്‍.ഡി.എഫ്.)15. കോടാലിപ്പാറ: സൂസമ്മ (സി.പി.ഐ.)16. മുരിക്കാട്ടുകുടി: ജലജ വിനോദ് (സി.പി.എം.).
Next Story

RELATED STORIES

Share it