kozhikode local

കാക്കുനി അക്രമം: ആയുധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വടകര: കാക്കുനി അക്രമത്തിന്റെ ഭാഗമായി പോലീസ് നടത്തിയ റെയ്ഡില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനെ ആയുധവുമായി പിടികൂടി. ആയഞ്ചേരി നാളുവന്‍ കാട്ടില്‍ മീത്തല്‍ പ്രജിത്ത്(28) നെയാണ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ച 4.30ഓടെ വടകര സിഐ മനോജ്, എസ്‌ഐ പി ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാളുടെ വീട്ടില്‍ നിന്ന് വാളുമായി അറസ്റ്റു ചെയ്തത്. കാക്കുനിയില്‍ കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളായി നടക്കുന്ന അക്രമത്തിന്റെ ഭാഗമായിട്ടാണ് പോലിസ് റെയ്ഡിനായ ഇറങ്ങിയത്. പിടികൂടിയ പ്രജിത്ത് ഇവിടെ നടന്ന അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണെന്ന് പറയപ്പെടുന്നു.
ലീഗ്-സിപിഎം അക്രമം നടക്കുന്ന ഇവിടെ പ്രജിത്തിന്റെ നേതൃത്വത്തിലാണ് അക്രമങ്ങള് നടത്തിയെതെന്നും നാട്ടുകാര്‍ പറഞ്ഞു. പിടികൂടിയ പ്രതിയെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. എന്നാല്‍ ഇയാളെ പിടികൂടിയത് അന്യമായെന്ന് ആരോപിച്ച് ഡി വൈ എഫ്‌ഐ പ്രവര്‍ത്തകര്‍ ആയഞ്ചേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മയക്കു മരുന്ന് ലോബിക്കെതിരേ പ്രവര്‍ത്തിച്ചതിനാണ് ഇയാളെ കള്ളക്കേസില്‍ കുടുക്കിയതെന്നായിരുന്നു ഡിവൈഎഫ്‌യുടെ ആരോപണം. അനുമതിയില്ലാതെ ആയഞ്ചേരി ടൗണില്‍ പ്രകടനം നടത്തിയതിന് പോലിസ് കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it