kannur local

കാക്കയങ്ങാട് സര്‍വകക്ഷി യോഗം ചേര്‍ന്നു; സമാധാനം നിലനിര്‍ത്താന്‍ ധാരണ

ഇരിട്ടി: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കാക്കയങ്ങാട് മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇരിട്ടി ഡിവൈഎസ്പി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തില്‍ ധാരണ. കഴിഞ്ഞ ദിവസം കാക്കയങ്ങാട് ടൗണില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ അക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎസ്പി പി കെ സുദര്‍ശന്‍ സമാധാന യോഗം വിളിച്ചു ചേര്‍ത്തത്.
കാക്കയങ്ങാട് ടൗണില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു. ഓഫിനു നേരെ നടന്ന അക്രമണത്തെ എല്ലാ കക്ഷി നേതാക്കളും അപലപിച്ചു.
രാത്രികാലങ്ങളില്‍ പോലിസ് പട്രോളിങ് ശക്തമാക്കാനും തീരുമാനമായി. യോഗത്തില്‍ ഡിവൈഎസ്പിയെ കൂടാതെ സിഐ വി ഉണ്ണികൃഷ്ണന്‍, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, എസ്‌ഐ സുധീര്‍ കല്ലന്‍, വിവിധ കക്ഷി നേതാക്കളായ വി രാജു, ഒ ഹംസ, കെ വി റഷീദ്, വി മുരളീധരന്‍, എം വി ഗിരീഷ്, കെ വല്‍സന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it