kannur local

കാക്കയങ്ങാട്, ചെറുപുഴ പോലിസ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനരഹിതം

ഇരിട്ടി/ചെറുപുഴ: മലയോരമേഖലയില്‍ പുതുതായി ആരംഭിച്ച പോലിസ് സ്റ്റേഷനുകളോട് അധികൃതുടെ അനാസ്ഥ തുടരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന്റെ തൊട്ടടുത്ത ദിവസം ഉദ്ഘാടനം ചെയ്ത കാക്കയങ്ങാട് സ്റ്റേഷനും ഫെബ്രുവരിയില്‍ തുറന്നുകൊടുത്ത ചെറുപുഴ സ്റ്റേഷനുണ് പ്രവര്‍ത്തന രഹിതമായിരിക്കുന്നത്.
കാക്കയങ്ങാ്ട്-പാലപ്പുഴ റോഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് തിരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ മന്ത്രി കെ സി ജോസഫ് കാക്കയങ്ങാട് സ്റ്റേഷ ന്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പരിപാടി കഴിഞ്ഞ് പൂട്ടിയ പോലിസ് സ്‌റ്റേഷന്‍ ഇതുവരെ തുറന്നിട്ടില്ല. മുഴക്കുന്ന്, തില്ലങ്കേരി, പഞ്ചായത്തുകളാണ് പു തിയ സ്റ്റേഷന്റെ പരിധിയില്‍പെടുത്തിയിരിക്കുന്നത്. സംഘര്‍ഷ മേഖലയായ ഇവിടെ പോലിസ് സ്‌റ്റേഷന്‍ അനുവദിച്ചത് ജനങ്ങ ള്‍ക്ക് ഏറെ പ്രയോജനമായിരുന്നു. എസ്‌ഐ ഉള്‍പ്പെടെ ആവശ്യമായ പോലിസുകാരെ നിയമിച്ചതായി ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതുവരെ ഒരു ഉദ്യോഗസ്ഥരും ഇവിടെ ചാര്‍ജെടുത്തിട്ടില്ല.
പുതുതായി ആരംഭിച്ച ചെറുപുഴ സ്‌റ്റേഷനില്‍ ഇതുവരെ കേസുകള്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയിട്ടില്ല.— ഫെബ്രുവരി 20 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത് നാലു ദിവസത്തിനുള്ളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സി കൃഷ്ണന്‍ എംഎല്‍എ, ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനമല്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
കെട്ടിടവും മറ്റു സൗകര്യങ്ങളും സംഘടിപ്പിച്ച് എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയും നിയമിച്ചാണ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. പിന്നീട് അതിര്‍ത്തികള്‍ നിര്‍ണയിച്ച് സര്‍ക്കാര്‍ വിജ്ഞാപനവും നടത്തിയിട്ടും ചെറുപുഴ സ്‌റ്റേഷനില്‍ വരുന്ന കേസുകള്‍ പെരിങ്ങോം സ്‌റ്റേഷനിലേക്കു അയക്കുകയാണ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യാത്തതോ ടെ ചെറുപുഴ സ്‌റ്റേഷന്‍ ഒരു പോലിസ് ഔട്ട് പോസ്റ്റിന്റെ നിലയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ധനവകുപ്പ് ഉടക്കിട്ടതാണ് അടുത്തിടെ ഉദ്ഘാടനം ചെയ്ത പുതിയ പോലിസ് സ്‌റ്റേഷനുകള്‍ക്ക് വിനയാവുന്നത്.— ഒരു സ്‌റ്റേഷനു മാത്രം നാല്‍പതോളം തസ്തികകളാണ് പുതിയതായി സൃഷ്ടിക്കേണ്ടത്.— തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അടിസ്ഥാന ആവശ്യങ്ങള്‍ പോലും നടപ്പാക്കാതെ ഉദ്ഘാടനം മാത്രം നടത്തിയതാണ് സ്റ്റേഷനുകള്‍ക്ക് തിരിച്ചടിയായത്.
Next Story

RELATED STORIES

Share it