Second edit

കാക്കബുദ്ധി

കാക്കകള്‍ ബുദ്ധിയുള്ള പക്ഷികളാണെന്ന് അവയെ നിരീക്ഷിക്കുന്നവര്‍ക്കറിയാം. പണ്ടൊരു കാക്ക ദാഹിച്ചുവലഞ്ഞപ്പോള്‍ കൂജയുടെ അടിയിലെ ജലം കുടിക്കാനായി കല്ലുകൊത്തിയിട്ട കഥ കുട്ടികള്‍ക്കൊക്കെ അറിയുന്നതുമാണ്.
ഈ പഴങ്കഥയില്‍ പതിരില്ലെന്നാണ് സമീപകാലത്ത് പക്ഷികളുടെ സ്വഭാവവും രീതികളും സംബന്ധിച്ച പരീക്ഷണം നടത്തിയ പല ഗവേഷകരും ചൂണ്ടിക്കാണിക്കുന്നത്. ന്യൂസിലന്‍ഡിലെ ഒരു പ്രദേശത്തെ കാക്കകള്‍ക്കിടയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടത് അവയുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി ചെറിയ ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള ബുദ്ധിയുണ്ടെന്നാണ്. അതായത് ഒരു കഷണം ഭക്ഷണം എത്തിപ്പിടിക്കാന്‍ പറ്റാത്ത സ്ഥലത്ത് വച്ചുകൊടുത്താല്‍ ചെറിയ ചുള്ളിക്കമ്പ് ഉപയോഗിച്ച് അത് തോണ്ടിയെടുക്കാനുള്ള ശേഷിപോലും അവയ്ക്കുണ്ട്. ജലം ഉയര്‍ത്തിയെടുക്കാന്‍ കല്ല് ഉപയോഗിച്ച കാക്കയും ഇത്തരം ബുദ്ധിശാലികളുടെ കൂട്ടത്തില്‍പ്പെടും എന്നു തീര്‍ച്ച.
ന്യൂസിലന്‍ഡിലെ ന്യൂകാലഫോര്‍ണിയ എന്ന പ്രദേശത്തെ കാക്കകളിലാണ് ഡോ. സാറാ ജില്‍ബര്‍ട്ട് ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയത്. ഓക്‌ലന്‍ഡ് സര്‍വകലാശാലയിലെ മനശ്ശാസ്ത്രവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗവേഷക പറയുന്നത് കാക്കകള്‍ക്ക് കൃത്യമായ ആലോചനാശേഷിയുണ്ടെന്നും തങ്ങള്‍ക്ക് വേണ്ടത് തിരിച്ചറിയാനായി അവര്‍ സ്വന്തം ബുദ്ധിശക്തി ഉപയോഗിക്കുന്നുണ്ടെന്നുമാണ്.
Next Story

RELATED STORIES

Share it