കാക്കപ്പുള്ളികളുടെ ആധിക്യംചര്‍മാര്‍ബുദ സാധ്യത വര്‍ധിപ്പിക്കും

ലണ്ടന്‍: കൈയില്‍ 11ല്‍ കൂടുതല്‍ കാക്കപ്പുള്ളികളുണ്ടെങ്കില്‍ ചര്‍മാര്‍ബുദം അഥവാ മെലാനോമ ഉണ്ടാവാനുള്ള സാധ്യത സാധാരണയിലും കൂടുതലാണെന്നു പഠനം. ഇതിനായി വലതുൈകയിലെ കാക്കപ്പുള്ളികളുടെ എണ്ണം പരിശോധിച്ചാല്‍ മതി. ശരീരത്തില്‍ ആകെ 100ലധികം ഉണ്ടെങ്കില്‍ അര്‍ബുദത്തിനുള്ള സാധ്യത അഞ്ചിരട്ടിയാണെന്നും ബ്രിട്ടിഷ് ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപോര്‍ട്ട് വ്യക്തമാക്കുന്നു. 3000ഓളം ഇരട്ടകളില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ബ്രിട്ടനില്‍ ഒരുവര്‍ഷം 13,000ലധികം പേര്‍ ചര്‍മാര്‍ബുദം ബാധിച്ചു ചികില്‍സ തേടുന്നതായാണു കണക്ക്. അസാധാരണമായ മറുകുകളില്‍ നിന്നാണ് ഈ രോഗം വികസിക്കുന്നത്. അതിനാല്‍ ഒരാളുടെ ശരീരത്തിലെ മറുകുകളുടെ എണ്ണം നോക്കിയാല്‍ മെലാനോമ തിരിച്ചറിയാനാവും.കിങ്‌സ് കോളജ് വിദ്യാര്‍ഥികള്‍ എട്ടു വര്‍ഷമെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. 3000ഓളം ഇരട്ടകളായ സ്ത്രീകളില്‍ നിന്നും ഇതിനായി വിവരങ്ങള്‍ ശേഖരിച്ചു. വലതുൈകയില്‍ ഒമ്പതില്‍ കൂടുതല്‍ കാക്കപ്പുള്ളികളുള്ള സ്ത്രീകളുടെ ശരീരത്തില്‍ 50ല്‍ കൂടുതല്‍ കാക്കപ്പുള്ളികളുണ്ടാവാനുള്ള സാധ്യതയുണ്ട്. 11ല്‍ കൂടുതലാണെങ്കില്‍ ശരീരത്തിലാകെ 100 എണ്ണമെങ്കിലും ഉണ്ടാവും. അതായത് അവരില്‍ അര്‍ബുദത്തിനുള്ള സാധ്യതയേറെയാണ്.ശരീരത്തിലെ കാക്കപ്പുള്ളികള്‍ അസാധാരണമാണെന്നു തോന്നുന്നുണ്ടെങ്കില്‍ അതിനു രൂപത്തിലും നിറത്തിലും എന്തെങ്കിലും മാറ്റം വരുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. അങ്ങനെ ശ്രദ്ധയില്‍ പെട്ടാല്‍ ഒരു ചര്‍മരോഗ വിദഗ്ധനെ സമീപിക്കുക. അതേസമയം, കൈകള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. ശരീരത്തില്‍ എവിടെയും മെലാനോമ വരാന്‍ സാധ്യതയുള്ളതിനാല്‍ അസാധാരണ മറുകുകള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കുകയും വേണം.
Next Story

RELATED STORIES

Share it