ernakulam local

കാക്കനാട് ലഹരി മയക്കുമരുന്ന് ക്രയവിക്രയങ്ങള്‍ വ്യാപകമാവുന്നു



കാക്കനാട്: കാക്കനാട് ലഹരി, മയക്കുമരുന്ന് ക്രയവിക്രയങ്ങള്‍ വ്യാപകമാവുന്നു. ലക്ഷങ്ങളുടെ   വന്‍മയക്കുമരുന്ന് വേട്ടയാണ്്് ഇന്നലെ നടന്നത്. പോലിസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര കുസാറ്റ് റോഡില്‍ വച്ച്   നാര്‍ക്കോട്ടിക് സെല്‍ എസി അബ്ദുല്‍സലാം, എസ്‌ഐ ഗോപകുമാര്‍, തൃക്കാക്കര എസ്‌ഐ ഷാജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആലപ്പുഴ സ്വദേശി മുരിക്കിന്‍മൂട്ടില്‍ വീട്ടില്‍ ജോ ആന്റണി ജോസ് (25 ), കാഞ്ഞിരപ്പള്ളി സ്വദേശി പാറക്കല്‍ വീട്ടില്‍ ക്രിസ്റ്റി മാത്യു (24) എന്നിവരെ 104 എല്‍എസ്ഡി സ്റ്റാമ്പുകളടക്കം ഇന്നലെ രാവിലെ പോലിസ് പിടികൂടിയത്്.കേരളത്തിന്റെ വെളിയില്‍ നിന്നും ആവശ്യക്കാരുടെ നിര്‍ദേശാനുസരണം എല്‍എസ്ഡി സ്റ്റാമ്പുകള്‍ എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാനികളാണ് പോലിസ് വലയിലായത്. ഗോവ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കൊച്ചിയില്‍ വ്യാപകമായി ഇവ എത്തുന്നുണ്ടെന്നാണ് പോലിസിന് ലഭിച്ച വിവരം. കോളജുകള്‍, ഡിജെ പാര്‍ട്ടികള്‍, ടെക്കികള്‍ എന്നിവര്‍ക്ക് മയക്കുമരുന്നു എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവര്‍. ഗോവയില്‍ നിന്നുമാണ് ഇവര്‍ എല്‍എസ്ഡി വാങ്ങിയതെന്ന് പ്രതികള്‍ പോലിസിനോട് പറഞ്ഞു. ഒരു എല്‍എസ്ഡിക്ക് അയ്യായിരം രൂപാ വീതമാണ് പ്രതികള്‍ വില്‍പന നടത്തിയിരുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജറാക്കും.
Next Story

RELATED STORIES

Share it