thrissur local

കാക്കനാട് കുടിവെള്ള പദ്ധതിവീട്ട് കണക്ഷന്‍ കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ തീരുമാനം

എരുമപ്പെട്ടി: പരാതികളും പ്രതിഷേധങ്ങളും ഫലം കണ്ടു. എരുമപ്പെട്ടി പഞ്ചായത്തിലെ കാക്കനാട് കുടിവെള്ള പദ്ധതിയുടെ വീട്ട് കണക്്ഷന്‍ കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ പഞ്ചായത്തും ഗുണഭോക്തൃ സമിതിയും തീരുമാനമെടുത്തു.
എരുമപ്പെട്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കാക്കനാട് കുടിവെള്ള പദ്ധതിയില്‍ വീട്ട് കണക്്ഷന് ആറായിരം രൂപയാണ് ഒരോ ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നത്. 1500 രൂപ ഡെപ്പോസിറ്റും 4500 കണക്്ഷന്‍ നല്‍കുന്ന കരാറുകാരനും നല്‍കണമെന്നായിരുന്നു കമ്മറ്റിയുടെ തീരുമാനം. എന്നാല്‍ 2000 രൂപയ്ക്ക് കണക്്ഷന്‍ നല്‍കാന്‍ തയ്യാറായി മറ്റ് കരാറുകാര്‍ സമീപിച്ചെങ്കിലും പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി നിലവിലെ കരാറുകാരന് അമിത തുകയ്ക്ക് നിര്‍മാണ പ്രവര്‍ത്തനം നല്‍കാന്‍ കമ്മറ്റി തീരുമാനമെടുത്തു. ഇതിനെതിരേ ഗുണഭോക്താവായ മാരാംപുറത്ത് കബീര്‍ പരാതിയുമായി രംഗത്ത് വരുകയും ഗുണഭോക്താക്കളില്‍ നിന്ന് അന്യായമായി അമിത തുക ഈടാക്കുന്നതിനെ കുറിച്ച് തേജസ് വാര്‍ത്ത നല്‍കുകയും ചെയ്തു.
തുടര്‍ന്ന് പഞ്ചായത്തിനും ഗുണഭോക്തൃ കമ്മറ്റിയ്ക്കുമെതിരേ വന്‍ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. പഞ്ചായത്ത് ഭരണ നേതൃത്വത്തിനെതിരേ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നു.
തുടര്‍ന്ന് കബീറിന്റെ നേതൃത്വത്തില്‍ ഗുണഭോക്താക്കളുടെ ഒപ്പുശേഖരിച്ച് നിവേദനം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ നിര്‍മാണ ചുമതല പഞ്ചായത്ത് പൂര്‍ണമായും ഗുണഭോക്തൃ കമ്മറ്റിക്ക് വിട്ട് നല്‍കി. തുടര്‍ന്നാണ് നിലവിലെ കരാറുകാരനെ മാറ്റി ഗുണഭോക്താക്കളില്‍ നിന്ന് 4500 രൂപയ്ക്ക് പകരം 2000ത്തിന് കണക്്ഷന്‍ നല്‍കാന്‍ കമ്മറ്റി തീരുമാനിച്ചത്.
Next Story

RELATED STORIES

Share it