ernakulam local

കാക്കനാട് അത്താണിയില്‍ അപ്പോള്‍സ്റ്ററി കടയ്ക്ക് തീപ്പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം



കാക്കനാട്: കാക്കനാട് അത്താണിയില്‍ അപ്പോള്‍സ്റ്ററി കടക്ക് തീപിടിച്ചു. ലക്ഷങ്ങളുടെ നഷ്ടം, ഇന്നലെ പകല്‍ 11.30 ഓടെയാണ് തീപ്പിടുത്തം ഉണ്ടായത്. എട്ട് തയ്യല്‍ മെഷിനുകളും, അനുബന്ധ സാമഗ്രികളും കത്തിനശിച്ചു. തൊട്ടു ചേര്‍ന്നുള്ള ബാറ്ററി കടയിലേക്കും തീ പടര്‍ന്നു നാശനഷ്ടങ്ങള്‍ ഉണ്ടായി. അത്താണി സ്വദേശി സലീമിന്റെതാണ് അപ്പോള്‍സ്റ്ററികട. മില്ലുംപടി സ്വദേശി ജയ്‌സണ്‍ന്റെതാണ് ബാറ്ററി കട. നാശനഷ്ടങ്ങളുടെ കണക്ക് പൂര്‍ണമായി തിട്ടപ്പെടുത്തിയിട്ടില്ല. ഇതേ കെട്ടിടത്തില്‍ വെല്‍ഡിങ് ജോലി നടക്കുന്നതിനാല്‍ അപ്പോള്‍സ്റ്ററി കടയിലേക്ക് തീപ്പൊരി വീണതായിരിക്കാം തീ പടരാന്‍ കാരണമെന്ന് സംശയിക്കുന്നതായി ഫയര്‍ഫോഴ്‌സുകാര്‍ പറഞ്ഞു.തൃക്കാക്കര ഫയര്‍സ്‌റ്റേഷനില്‍ നിന്നും മൂന്ന് യൂനിറ്റ് എത്തിയാണ് തീ അണച്ചത്. ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ വി എസ് രഞ്ജിത്കുമാര്‍, അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ഹസൈനാര്‍, ഇസ്മായില്‍ ഖാന്‍ ,ടി സി ഷാജി, ഒ കെ വേണു സജി മാത്യു, വിപിന്‍, രാധാകഷ്ണന്‍, ചന്ദ്രന്‍  ചേര്‍ന്നാണ് തീ അണച്ചത്.
Next Story

RELATED STORIES

Share it