കാംപസ് ഫ്രണ്ട് സിബിഎസ്ഇ റീജ്യനല്‍ ഓഫിസ് ഉപരോധം ഇന്ന്
BY Sumeera SMR15 March 2016 4:40 AM GMT
Sumeera SMR15 March 2016 4:40 AM GMT
തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ക്രമക്കേട് തടയാനെന്ന പേരില്‍ സിബിഎസ്ഇ ഏര്‍പ്പെടുത്തിയ വസ്ത്ര നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഇന്ന് സിബിഎസ്ഇ റീജ്യനല്‍ ഓഫിസ് ഉപരോധിക്കും. പരീക്ഷയില്‍ കോപ്പിയടിയും ക്രമക്കേടും തടയാന്‍ നൂതന മാര്‍ഗങ്ങള്‍ അവലംബിക്കാമെന്നിരിക്കെ വിദ്യാര്‍ഥികളുടെ വസ്ത്രത്തിന്റെ അളവ് കുറയ്ക്കാന്‍ നിര്ദേശിച്ചതിനെതിരേയാണ് ഉപരോധം. മാന്യമായ വസ്ത്രം ധരിക്കുന്നതിന് തടസ്സം നില്ക്കുന്ന നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാവിലെ 11 മണിക്ക് പട്ടത്തുള്ള സിബിഎസ്ഇ റീജ്യനല്‍ ഓഫിസ് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉപരോധിക്കും. സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് ഉപരോധസമരം ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, സമിതി അംഗങ്ങളായ ഹസ്ന ഫെബിന്, ഫര്‍ഹാന, കെ എ റഊഫ് ഷരീഫ്, സി പി അജ്മല്‍, പി എ മുഹമ്മദ് രിഫ സംബന്ധിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പരാതികള്‍ ഉള്‍കൊള്ളിച്ച് നിവേദനം സമര്‍പ്പിക്കും.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT